Skip to main content

വാക്‌സിനുകൾ ഫലപ്രദം

 

ആലപ്പുഴ: കോവിഡ് വാക്‌സിനുകളായ കോവിഷീൽഡും കോവാക്‌സിനും ഫലപ്രദവും സുരക്ഷിതവുമാണെന്ന് ജില്ലാ മെഡിക്കൽ ഓഫീസറുടെ ചുമതല വഹിക്കുന്ന ഡോ. അനുവർഗീസ് പറഞ്ഞു. ലഭിക്കുന്ന ആദ്യ അവസരത്തിൽ ഏതു വാക്‌സിനാണെങ്കിലും സ്വീകരിക്കണം. കോവിഷീൽഡ് ആദ്യഡോസ് സ്വീകരിച്ച് 84 ദിവസത്തിനുശേഷം 112 ദിവസത്തിനുള്ളിലും കോവാക്‌സിൻ ആദ്യ ഡോസ് സ്വീകരിച്ച് 28 ദിവസത്തിനുശേഷം 42 ദിവസത്തിനുള്ളിലും രണ്ടാമത്തെ ഡോസ് സ്വീകരിക്കാം. വാക്‌സിനെടുത്താലും കോവിഡ് പ്രതിരോധ ശീലങ്ങൾ പാലിക്കുന്നതിൽ വീഴ്ചവരുത്തരുതെന്നും ഡി.എം.ഒ. പറഞ്ഞു.

date