Skip to main content

നൗഷാദിന്റെ നിര്യാണത്തിൽ സഹകരണമന്ത്രി അനുശോചിച്ചു

രുചി കൂട്ടുകളിലൂടെ ജന മനസിൽ സ്ഥാനം നേടിയ കെ. നൗഷാദിന്റെ അകാല വിയോഗത്തിൽ സഹകരണം, രജിസ്ട്രേഷൻ മന്ത്രി അനുശോചനം രേഖപ്പെടുത്തി. പഠനത്തിന് ശേഷം പാചകരംഗത്തേയ്ക്ക് വന്ന നൗഷാദ് പുത്തൻ രുചി കൂട്ടുകളും പുതിയ സങ്കേതങ്ങളുമായി കാറ്ററിംഗ് രംഗത്ത് കുതിപ്പിന് കളമൊരുക്കി. വിദേശ രാജ്യങ്ങളിൽ സ്വന്തം നാട്ടിലെ തനത് വിഭവങ്ങൾ ജനകീയമാക്കുന്നതിനൊപ്പം അവിടങ്ങളിലെ വിഭവങ്ങളുമൊരുക്കി ശ്രദ്ധേയനായി. സിനിമാ രംഗത്തും നിർമ്മാതാവെന്ന നിലയിൽ സ്ഥാനം ഉറപ്പിച്ചു. ഭക്ഷണപ്രിയരായ നിരവധി ആരാധകരുള്ള അദ്ദേഹം തികച്ചും സാധാരണക്കാരനായാണ് ജീവിച്ചത്. നൗഷാദിന്റെ വിയോഗത്തിൽ ദുഃഖാർത്തരായ കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും അനുശോചനം അറിയിക്കുന്നതായി മന്ത്രി വി.എൻ. വാസവൻ പറഞ്ഞു.
പി.എൻ.എക്‌സ്. 2963/2021
 

date