Skip to main content

ശനിയാഴ്ച ജില്ലയിൽ,1943പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

 

ആലപ്പുഴ: ജില്ലയിൽ ശനിയാഴ്ച 1943പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.1900പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.39പേരുടെ  സമ്പർക്ക ഉറവിടം വ്യക്തമല്ല. 4ആരോഗ്യ പ്രവർത്തകർക്ക്   രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.1244പേർ രോഗമുക്തരായി.ആകെ 246507 പേർ രോഗ മുക്തരായി.11557പേർ ചികിത്സയിൽ ഉണ്ട്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 18.47 ആണ്. 
251 പേർ കോവിഡ് ആശുപത്രികളിലും 1827 പേർ സി.എഫ്.എൽ.റ്റി.സി.കളിലും ചികിത്സയിലുണ്ട്. 7207 പേർ വീടുകളിൽ ഐസൊലേഷനിലുണ്ട്. 305 പേരെ ആശുപത്രി നിരീക്ഷണത്തിൽ പ്രവേശിപ്പിച്ചു. 1396 പേർ നിരീക്ഷണത്തിൽ നിന്ന് ഒഴിവാക്കപ്പെട്ടു. 2527 പേർ നിരീക്ഷണത്തിന് നിർദേശിക്കപ്പെട്ടു. ആകെ 21163 പേർ നിരീക്ഷണത്തിൽ കഴിയുന്നു. 10515 സാമ്പിളുകളാണ് ശനിയാഴ്ച പരിശോധനയ്ക്ക് അയച്ചത്.
 

date