Skip to main content

ആലപ്പുഴ എംഎൽഎ കെയർ : ടൂറിസം മേഖലയിലെ സമ്പൂർണ്ണ വാക്സിനേഷൻ ഡ്രൈവ്  2021 ആഗസ്റ്റ് 29

 

ആലപ്പുഴ : ആലപ്പുഴ മണ്ഡലത്തിലെ ടൂറിസം മേഖലയിൽ സമ്പൂർണ്ണ വാക്സിനേഷൻ നടപ്പാക്കുന്നതിന്റെ ഭാഗമായുള്ള വാക്സിനേഷൻ ഡ്രൈവ് ഇന്ന്. കോവിഡ് രോഗവ്യാപനം മൂലം പ്രതിസന്ധിയിലായ ടൂറിസം മേഖലയെ പുനരുജ്ജീവിപ്പിച്ച് സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച 'ബയോ ബബിൾ' പദ്ധതി നടപ്പാക്കുവാനായി ആലപ്പുഴയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ പുന്നമടയിലും അനുബന്ധ കേന്ദ്രങ്ങളിലെയും ടൂറിസം മേഖലയുമായി ബന്ധപ്പെട്ട് ഉപജീവനം നടത്തുന്ന മുഴുവൻ പേർക്കും വാക്സിനേഷൻ ലഭ്യമാക്കുവാനുള്ള പദ്ധതിയാണ് നടപ്പാക്കുന്നതെന്നും വിനോദ സഞ്ചാര മേഖലയുമായി ബന്ധപ്പെട്ട് തൊഴിലെടുക്കുന്ന മുഴുവൻ പേരും ഈ സൗകര്യം പ്രയോജനപ്പെടുത്തണമെന്നും പി പി ചിത്തരഞ്ജൻ എംഎൽഎ പറഞ്ഞു.

പദ്ധതി നടപ്പാക്കുന്നതോടെ വിനോദ സഞ്ചാര മേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ഹൗസ്ബോട്ട് - ശിക്കാരാ ബോട്ട് തൊഴിലാളികൾ, റിസോർട്ട് - ഹോംസ്റ്റേ ജീവനക്കാർ, ടാക്സി - ഓട്ടോ ഡ്രൈവർമാർ, ചെറുകിട - വഴിയോര കച്ചവടക്കാർ, ഇവരുടെ കുടുംബാംഗങ്ങൾ ഉൾപ്പടെ ടൂറിസം മേഖലയുമായി ബന്ധപ്പെട്ട് ഉപജീവനം നടത്തുന്ന മുഴുവൻ പേർക്കും സൗജന്യ വാക്സിൻ ലഭ്യമാക്കുന്ന പദ്ധതിയാണ് പി പി ചിത്തരഞ്ജൻ എംഎൽഎയുടെ നേതൃത്വത്തിലുള്ള 'എംഎൽഎ കെയർ പ്രോജക്റ്റി'ന്റെ കീഴിൽ ആവിഷ്കരിച്ച് നടപ്പാക്കുന്നത്. വിദേശ വിനോദ സഞ്ചാരികളുടെ വരവ് ഇനിയും വൈകുമെന്നതിനാൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് കൂടുതൽ ആഭ്യന്തര വിനോദ സഞ്ചാരികളെ ആകർഷിക്കുന്നതിന്നും ആലപ്പുഴയിൽ രോഗവ്യാപനം തടയുന്നതിനും വേണ്ടിയാണ് സമ്പൂർണ്ണ വാക്സിനേഷൻ ഡ്രൈവ് സംഘടിപ്പിക്കുന്നത്.

date