Skip to main content

നൂറ് തികയ്ക്കാം, ഒത്തുപിടിച്ചാൽ: പാതിരപ്പള്ളി കാമിലോട്ടിൽ ഇന്ന് 5000 പേർക്ക് വാക്‌സിൻ നൽകും

 

ആലപ്പുഴ: ജില്ലയിലെ 18 വയസ് കഴിഞ്ഞ എല്ലാവർക്കും രണ്ടാഴ്ച്ച കൊണ്ട് ആദ്യ ഡോസ് വാക്സിൻ നൽകി 100% നേട്ടം കൈവരിക്കുക എന്ന ലക്ഷ്യം നേടുന്നതിന്‌റെ  ഭാഗമായി സമ്പൂർണ ലോക്ക് ഡൌൺ ദിനമായ ഞായറാഴ്ച്ച ആരോഗ്യ വകുപ്പിന്റെയും ആരോഗ്യ കേരളത്തിന്റെയും ആഭ്യമുഖ്യത്തിൽ  തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ ഒരു കേന്ദ്രത്തിൽ വെച്ചു 5000 പേർക്ക് വാക്സിൻ നൽകുന്നു. .പാതിരപ്പള്ളി കാമിലോട്ട് കൺവെൻഷൻ സെന്ററിൽ വെച്ചു നടത്തുന്ന ക്യാമ്പിൽ ആര്യാട് ,മണ്ണഞ്ചേരി ,മാരാരിക്കുളം തെക്ക് പഞ്ചായത്തുകൾ ,ആലപ്പുഴ മുനിസിപ്പാലിറ്റി എന്നിവിടങ്ങളിൽ നിന്നുള്ള 18വയസിന് മുകളിൽ പ്രായമുള്ള ആദ്യ ഡോസ് വാക്സിൻ എടുക്കാത്തവർക്ക് വേണ്ടിയാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. ആരോഗ്യ പ്രവർത്തകരും ജനപ്രതിനിധികളും ചേർന്ന് വാർഡുകളിൽ നിന്നുംമുൻകൂട്ടി  തിരഞ്ഞെടുത്ത് സമയം രേഖപ്പെടുത്തിയ ടോക്കൺ നൽകിയവരാണ് കേന്ദ്രത്തിൽ എത്തേണ്ടത് .വാഹനത്തിൽ ഇരുന്ന് വാക്സിൻ നൽകുന്ന ഡ്രൈവ് ത്രൂ വാക്സിനേഷൻ കൗണ്ടർ ഉൾപ്പെടെ 6 വാക്സിനേഷൻ കൗണ്ടറുകളാണ് സജ്ജീകരിച്ചിട്ടുള്ളത് .വാക്സിനേഷൻ ഒബ്‌സെർവഷൻ ഹാളിൽ ബോധവൽക്കരണ വീഡിയോ പ്രദര്ശനവും തയ്യാറാക്കിയിട്ടുണ്ട് .വാക്സിനേഷന് ശേഷം സെന്ററിൽ നിന്ന് തന്നെ ആവശ്യമുള്ളവർക്ക് വാക്സിനേഷൻ സർട്ടിഫിക്കറ്റ് നൽകുന്നതാണ്. 

date