Skip to main content

കുന്നംകുളത്ത് ഊര്‍ജ്ജയാന്‍ പദ്ധതി ആരംഭിച്ചു

സംസ്ഥാന എനര്‍ജി മാനേജ്‌മെന്റ് സെന്റര്‍ തൃശൂര്‍ ഘടകത്തിന്റെ സില്‍വര്‍ ജൂബിലിയുടെ ഭാഗമായി സുസ്ഥിര ജീവിതം ഊര്‍ജ്ജ സംരക്ഷണത്തിലൂടെ എന്ന സന്ദേശം വിദ്യാര്‍ത്ഥികളിലൂടെ സമൂഹത്തിലേക്ക് എത്തിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഊര്‍ജയാന്‍ പദ്ധതി കുന്നംകുളത്ത് ആരംഭിച്ചു.
നിയോജകണ്ഡലത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, വിദ്യാലയങ്ങള്‍, വൈദ്യുതി വിഭാഗം ഗ്രാമീണ, കലാ, കായിക സാംസ്‌കാരിക സംഘടനകള്‍ എന്നിവയുടെ സഹകരണത്തോടെയാണ് ഊര്‍ജ്ജയാന്‍ പദ്ധതി നടപ്പിലാക്കുന്നത്.

പദ്ധതിയുടെ ആദ്യഘട്ടത്തില്‍ വിദ്യാര്‍ത്ഥികളെ കേന്ദ്രീകരിച്ച് ഹോം എന്‍ജി ഓഡിറ്റ്, ഹോം എനര്‍ജി സര്‍വേ, ഊര്‍ജ ഉപയോഗരേഖ, വിവിധ ഓണ്‍ലൈന്‍ മത്സരങ്ങള്‍, ഊര്‍ജ സംരക്ഷണ ബോധവല്‍ക്കരണ സര്‍വേ തുടങ്ങിയവ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ഊര്‍ജ്ജ ഡയറി ഓരോ വിദ്യാര്‍ത്ഥികള്‍ക്കും നല്‍കി കൊണ്ട് ജനകീയ ക്യാമ്പയിനും നടത്തും. തദ്ദേശ സ്വയംഭരണ സ്ഥാപന ഓഫീസ് ഊര്‍ജ്ജ ഓഡിറ്റ്, വനിത സംരംഭക യൂണിറ്റ് ഊര്‍ജ്ജ ഓഡിറ്റ് എന്നിവയും ഇതിന്റെ ഭാഗമായി സംഘടിപ്പിക്കും.

ഊര്‍ജ്ജയാന്‍ പദ്ധതി കുന്നംകുളം നിയോജക മണ്ഡലതലഉദ്ഘാടനം എസി മൊയ്തീന്‍ എം എല്‍ എചൊവ്വന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നിര്‍വഹിച്ചു. ചൊവ്വന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആന്‍സി വില്ല്യംസ് അധ്യക്ഷത വഹിച്ചു.കടങ്ങോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്മീന സാജന്‍, എനര്‍ജി മാനേജ്‌മെന്റ് സെന്റര്‍ ഡയറക്ടര്‍ ഡോ. ആര്‍. ഹരികുമാര്‍, ജില്ല കോര്‍ഡിനേറ്റര്‍ ഡോ.ടി.വി. വിമല്‍കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date