Skip to main content

സ്റ്റാഫ് നേഴ്‌സ് ഗ്രേഡ് 2 സര്‍ട്ടിഫിക്കറ്റ് വെരിഫിക്കേഷന്‍ ഓഗസ്റ്റ് 31 മുതല്‍ 

ആരോഗ്യ വകുപ്പില്‍ സ്റ്റാഫ് നേഴ്‌സ് ഗ്രേഡ് രണ്ട് തസ്തികയുടെ (കാറ്റഗറി നമ്പര്‍ 418/2019) സാധ്യതാ പട്ടികയില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികളുടെ അസല്‍ സര്‍ട്ടിഫിക്കറ്റ് പരിശോധന ഓഗസ്റ്റ് 31, സെപ്റ്റംബര്‍ 1, 2, 3, 6 എന്നീ അഞ്ച് ദിവസങ്ങളില്‍ നടക്കും. കേരള പബ്ലിക് സര്‍വീസ് കമ്മീഷന്റെ തൃശൂര്‍ ജില്ലാ ഓഫീസില്‍ വെച്ച് അതത് ദിവസങ്ങളില്‍ രാവിലെ 9.30 മുതലാണ് വെരിഫിക്കേഷന്‍ നടക്കുക. ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഇത് സംബന്ധിച്ച അറിയിപ്പുകള്‍ എസ്എംഎസ് ആയും പ്രൊഫൈല്‍ മെസ്സേജ് ആയും നല്‍കിയിട്ടുണ്ട്. യോഗ്യത, പ്രായം, ജാതി എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ പ്രൊഫൈലില്‍ സ്‌കാന്‍ ചെയ്ത് അപ്ലോഡ് ചെയ്യുകയും അവ നേരിട്ട് നിശ്ചിത തീയതികളില്‍ ജില്ലാ ഓഫീസില്‍ ഹാജരാക്കുകയും ചെയ്യണമെന്ന് കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ തൃശൂര്‍ ജില്ലാ ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0487 2327505.

date