Skip to main content

കുടുംബശ്രീ ഓണം ഉത്സവ് - മെഗാ ഓണ്‍ലൈന്‍ ഡിസ്‌കൗണ്ട് മേള ജില്ലാതല പോസ്റ്റര്‍ പ്രകാശനം

കുടുംബശ്രീ ഉല്‍പന്നങ്ങളുടെ പ്രചരണാര്‍ത്ഥം കുടുംബശ്രീയുടെ ഓണ്‍ലൈന്‍ സൈറ്റായ www.kudumbashreebazaar.com ല്‍ ഓണത്തോടനുബന്ധിച്ച് 'കുടുംബശ്രീ ഓണം ഉത്സവ്' എന്ന പേരില്‍ സംഘടിപ്പിക്കുന്ന മെഗാ ഡിസ്‌കൗണ്ട് മേളയുടെ ജില്ലാതല പോസ്റ്റര്‍ പ്രകാശനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ് മാസ്റ്റര്‍ നിര്‍വഹിച്ചു. കുടുംബശ്രീ ജില്ലാമിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ കെ.വി. ജ്യോതിഷ്‌കുമാര്‍ അധ്യക്ഷത വഹിച്ചു. 350 ഓളം സംരംഭകരുടെ 1020 ഓളം ഉല്‍പന്നങ്ങളാണ് പോര്‍ട്ടലിലൂടെ വാങ്ങാനാകുന്നത്. എല്ലാ ഉല്‍പന്നങ്ങള്‍ക്കും കുടുംബശ്രീ നല്‍കുന്ന 10% ഡിസ്‌കൗണ്ടും കൂടാതെ സംരംഭകര്‍ നല്‍കുന്ന ഡിസ്‌കൗണ്ട് കൂടി ചേര്‍ത്ത് 10% മുതല്‍ 40% വരെ ഡിസ്‌കൗണ്ട് നല്‍കിയാണ് വില്‍പന. കൂടാതെ 1000 രൂപയില്‍ കൂടുതല്‍ ഉല്‍പന്നങ്ങള്‍ വാങ്ങുന്നവര്‍ക്ക് 10% അധിക ഡിസ്‌കൗണ്ടും ലഭ്യമാകും. 100 രൂപ മുതല്‍ വിലയുളള ഉല്‍്പന്നങ്ങള്‍ ഓര്‍ഡര്‍ ചെയ്യുന്നവര്‍ക്ക് തപാല്‍ വകുപ്പുമായി ചേര്‍ന്ന് ഇന്ത്യയിലെവിടെയും ഡെലിവറി ചാര്‍ജില്ലാതെ എത്തിക്കാനുളള സംവിധാനവും കുടുംബശ്രീ ഒരുക്കിയിട്ടുണ്ട്. ജില്ലാ പഞ്ചായത്ത് സെക്രട്ടറി കെ.ജി തിലകന്‍, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എ.വി. വല്ലഭന്‍, ജില്ലാപഞ്ചായത്ത് മെമ്പര്‍ കെ.വി.സാജു, കുടുംബശ്രീ അസി. ജില്ലാമിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ കെ. രാധാകൃഷ്ണന്‍, ജില്ലാമിഷന്‍ പ്രോഗ്രാം മാനേജര്‍മാരായ ശോഭു നാരായണന്‍, ആദര്‍ശ് പി ദയാല്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

date