Skip to main content

ജാഗ്രത: മൂഴിയാര്‍ ഡാം തുറക്കാന്‍ സാധ്യത

    മൂഴിയാര്‍ ഡാമിന്‍റെ വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനാലും മൂഴിയാര്‍, കക്കാട് ജലവൈദ്യുത നിലയങ്ങളില്‍ ഉത്പാദനത്തില്‍ വ്യതിയാനം നിലനില്‍ക്കുന്നതിനാലും മൂഴിയാര്‍  ജലസംഭരണിയിലെ ജലനിരപ്പ് ഉയരാനും താഴാനും സാധ്യതയുള്ളതിനാല്‍ ഡാമിന്‍റെ ഷട്ടറുകള്‍ ഏതുസമയവും തുറക്കാനും അടയ്ക്കാനും സാധ്യതയുണ്ട്. മൂഴിയാര്‍ മുതല്‍ സീതത്തോട് വരെയുള്ള ഭാഗത്ത് കക്കാട്ടാറിന്‍റെ തീരങ്ങളില്‍ താമസിക്കുന്നവര്‍ വരും ദിവസങ്ങളി ല്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.              
        (പിഎന്‍പി 1487/18)

date