Skip to main content

ഫുട്ബോള്‍ ക്വിസ് മത്സരം

    ലോകകപ്പ് ഫുട്ബോളിന്‍റെ പ്രചരണാര്‍ഥം സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് ഇന്ന് (12) രാവിലെ 10ന് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ സ്പോര്‍ട്സ് ക്വിസ് മത്സരം സംഘടിപ്പിക്കുന്നു. 35 വയസിന് താഴെയുള്ളവര്‍ക്ക് പങ്കെടുക്കാം. ഒന്നാം സ്ഥാനം നേടുന്നവര്‍ക്ക് 7000 രൂപയും രണ്ടാം സ്ഥാനത്തിന് 3000 രൂപയും മൂന്നാം സ്ഥാനത്തിന് 2000 രൂപയും ക്യാഷ് അവാര്‍ഡുകള്‍ മത്സരത്തിന് ശേഷം നല്‍കും. പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ രാവിലെ 9.30ന് എത്തണം.                                      (പിഎന്‍പി 1491/18)
 

date