Skip to main content

പകര്‍ച്ചവ്യാധി നിയന്ത്രണം: യോഗം ചേര്‍ന്നു

    ആറډുള പഞ്ചായത്തിലെ പകര്‍ച്ചവ്യാധി നിയന്ത്രണ പരിപാടികള്‍ ഏകോപിപ്പിക്കുന്നതിന് യോഗം ചേര്‍ന്നു. പഞ്ചായത്തിലെ കനാലുകള്‍ വൃത്തിയാക്കി വെള്ളം കെട്ടികിടക്കന്ന സാഹചര്യം ഒഴിവാക്കുന്നതിന് ജലസേചന വകുപ്പിനെ ചുമതലപ്പെടുത്തി. കൊതുകുനിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ക്ക് പൊതുജനപങ്കാളിത്തം ഉറപ്പുവരുത്തും. പൊതുസ്ഥലങ്ങളില്‍ മാലിന്യങ്ങള്‍ വലിച്ചെറിയുന്നവര്‍ക്കെതിരെ കര്‍ശന നിയമനടപടികള്‍ സ്വീകരിക്കും. പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ശേഖരിക്കുന്നതിനുള്ള നടപടികള്‍ പഞ്ചായത്തിന്‍റെ നേതൃത്വത്തില്‍ ഉടന്‍ ആരംഭിക്കും. ആയൂര്‍വേദ, ഹോമിയോ വിഭാഗങ്ങളുമായി സഹകരിച്ച് മെഡിക്കല്‍ ക്യാമ്പുകള്‍ നടത്തുന്നതിനും പഞ്ചായത്തിലെ എല്ലാ സ്കൂളുകളിലും ആരോഗ്യ ബോധവത്ക്കരണ ക്ലാസുകള്‍ സംഘടിപ്പിക്കുന്നതിനും യോഗത്തില്‍ തീരുമാനമായി. 
 ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് അയിഷ പുരുഷോത്തമന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് പി.കെ.തങ്കമ്മ ടീച്ചര്‍ യോഗം ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ ഷീജ പി.കോശി, വാര്‍ഡംഗങ്ങളായ കെ.കെ.ശിവാനന്ദന്‍, സോമവല്ലി, പ്രസന്നന്‍, ഷാജന്‍ തോമസ്, ഡ്യൂരമേഷ്, രമാദേവി, ഡെപ്യൂട്ടി ഡിഎംഒ ഡോ.ടി.അനിതാകുമാരി തുടങ്ങിയവര്‍ പങ്കെടുത്തു.                              (പിഎന്‍പി 1497/18)

date