വില്‍വട്ടം ആരോഗ്യകേന്ദ്രം പ്രവര്‍ത്തനോദ്ഘാടനം 19 ന്
ആര്‍ദ്രം പദ്ധതിയുടെ ഭാഗമായി തൃശൂര്‍ കോര്‍പ്പറേഷനിലെ വില്‍വട്ടത്ത് കുടുംബാരോഗ്യ കേന്ദ്രത്തിന്‍റെ പ്രവര്‍ത്തനോദ്ഘാടനവും കുടുംബാരോഗ്യകേന്ദ്രത്തിന്‍റെ ഒന്നാം നിലയുടെ നിര്‍മ്മാണോദ്ഘാടനവും മെയ് 19 ന് നടക്കും. രാവിലെ 11.30 ന് വില്‍വട്ടം പ്രാഥമികാരോഗ്യകേന്ദ്രത്തില്‍ കൃഷി വകുപ്പു മന്ത്രി അഡ്വ. വി എസ് സുനില്‍കുമാര്‍ ഉദ്ഘാടനം ചെയ്യും. മേയര്‍ അജിത ജയരാജന്‍ അദ്ധ്യക്ഷത വഹിക്കും. ഡെപ്യൂട്ടി മേയര്‍ ബീന മുരളി മുഖ്യാതിഥിയാകും. കൃഷി വകുപ്പു മന്ത്രിയും സ്ഥലം എം എല്‍ എ യുമായ അഡ്വ. വി എസ് സുനില്‍കുമാറിന്‍റെ ആസ്തിവികസന ഫണ്ടില്‍ നിന്നും അനുവദിച്ച 35.70 ലക്ഷം രൂപ ഉപയോഗിച്ചാണ്. വില്‍വട്ടം കുടുംബാരോഗ്യകേന്ദ്രത്തിന്‍റെ ഒന്നാം നിലയുടെ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്.
യോഗത്തില്‍ കോര്‍പ്പറേഷന്‍ വികസനകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷ ഷീബ ബാബു, പൊതുമരാമത്ത് സ്ഥിരം സമിതി അദ്ധ്യക്ഷന്‍ അഡ്വ. എം പി ശ്രീനിവാസന്‍, നികുതി അപ്പീല്‍ സ്ഥിരം സമിതി അദ്ധ്യക്ഷന്‍ പി സുകുമാരന്‍, ക്ഷേമകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷന്‍ ഫ്രാന്‍സിസി ചാലിശ്ശേരി, നഗരാസൂത്രണ സ്ഥിരം സമിതി അദ്ധ്യക്ഷ ഷീന ചന്ദ്രന്‍, വിദ്യാഭ്യാസ കായിക സ്ഥിരം സമിതി അദ്ധ്യക്ഷ ലാലി ജെയിംസ്, കൗണ്‍സിലര്‍മാരായ ശാന്ത അപ്പു, കൃഷ്ണന്‍കുട്ടി മാസ്റ്റര്‍, പ്രേമകുമാരന്‍, അഡ്വ. വി കെ സുരേഷ് കുമാര്‍, അഡ്വ. സുബി ബാബു, ബൈജു പ്രസീജ ഗോപകുമാര്‍, തൃശൂര്‍ കോര്‍പ്പറേഷന്‍ സെക്രട്ടറി എം നിസാറുദ്ദീന്‍, തൃശൂര്‍ ഡെപ്യുട്ടി മെഡിക്കല്‍ ഓഫീസര്‍ ഡോ. ബിന്ദു തോമസ്, പി കെ രാജു, രാഷ്ട്രീയ പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുക്കും. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഇന്‍ചാര്‍ജ്ജ് ഡോ. ബേബി ലക്ഷ്മി റിപ്പോര്‍ട്ട് അവതരിപ്പിക്കും. കോര്‍പ്പറേഷന്‍ ആരോഗ്യ സ്ഥിരം സമിതി അദ്ധ്യക്ഷ എം എല്‍ റോസി സ്വാഗതവും വില്‍വട്ടം പ്രാഥമികാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ. എം കെ കിഷോര്‍കുമാര്‍ നന്ദിയും പറയും.
- Log in to post comments