Skip to main content

റേഷന്‍ വിതരണം

മെയ് മാസത്തിലെ റേഷന്‍ എ എ വൈ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് കാര്‍ഡിന് 30 കി. ഗ്രാം അരിയും 5 കി.ഗ്രാം ഗോതമ്പും സൗജന്യമായി ലഭിക്കും. മുന്‍ഗണനാ വിഭാഗത്തില്‍പ്പെട്ട കാര്‍ഡുകളിലെ ഓരോ അംഗത്തിനും 4 കി.ഗ്രാം അരിയും 1 കി.ഗ്രാം ഗോതമ്പും സൗജന്യമായി ലഭിക്കും. മുന്‍ഗണനയിതര വിഭാഗത്തില്‍പ്പെട്ട രണ്ട് രൂപ നിരക്കിലുളള ഭക്ഷ്യധാന്യ വിതരണ പദ്ധതിയില്‍ ഉള്‍പ്പെട്ടവര്‍ക്ക് ഓരോ അംഗത്തിനും 2 കി.ഗ്രാം അരി വീതം കിലോഗ്രാമിന് 2 രൂപ നിരക്കിലും ലഭ്യതക്കനുസരിച്ച് ഫോര്‍ട്ടിഫൈഡ് ആട്ട കി.ഗ്രാമിന് 15 രൂപ നിരക്കിലും ലഭിക്കും. രണ്ട് രൂപ നിരക്കിലുളള ഭക്ഷ്യധാന്യ വിതരണ പദ്ധതിയില്‍ ഉള്‍പ്പെടാത്ത ബാക്കിയുളള മുന്‍ഗണനയിതര വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് കാര്‍ഡിന് 4 കി.ഗ്രാം ഭക്ഷ്യധാന്യം ലഭിക്കും. കൂടാതെ ഓരോ കാര്‍ഡിനും 2 കി.ഗ്രാം ഫോര്‍ട്ടിഫൈഡ് ആട്ട കി.ഗ്രാമിന് 15 രൂപ നിരക്കിലും ലഭിക്കും. ഈപോസ് മെഷീന്‍ വഴി വിതരണം നടത്തുന്ന റേഷന്‍കടകളില്‍ എല്ലാ റേഷന്‍ സാധനങ്ങള്‍ക്കും കി ഗ്രാമിന് ഒരു രൂപ അധികം നല്‍കേണ്ടതാണെന്ന ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു.

date