Skip to main content

ദേശീയജലപാത: റീസര്‍വേ റിക്കാര്‍ഡുകള്‍  പരിശോധിക്കാം

ജില്ലയില്‍ നിപ്പാ വൈറസ് ബാധ ഇല്ല;

ഡങ്കിക്കെതിരെ  ജാഗ്രത വേണം-ഡി.എം.ഒ

ജില്ലയില്‍ നിപ്പാ വൈറസ് ബാധ ഇല്ലെന്നും ഡെങ്കിപ്പനി ഉള്‍പ്പെടെയുള്ള പകര്‍ച്ച വ്യാധികള്‍ക്കെതിരെ ശക്തമായ ജാഗ്രത ആരോഗ്യവകുപ്പ് പുലര്‍ത്തിവരികയാണെന്നും  ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ഡി.വസന്തദാസ് പകര്‍ച്ചവ്യാധി പ്രതിരോധ യോഗത്തില്‍ പറഞ്ഞു. നിപ്പ വൈറസ് ബാധ ജില്ലയില്‍ ഉണ്ടായി എന്ന രീതിയിലുള്ള തെറ്റിദ്ധാരണാജനകമായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത് ആളുകളില്‍ വേണ്ടാത്ത ആശങ്കകള്‍ സൃഷ്ടിക്കും. തലച്ചോറിലേക്ക് രോഗലക്ഷണം പൂര്‍ണമായി വ്യാപിച്ചാല്‍  മാത്രമേ നിപ്പാ വൈറസ് മറ്റൊരാളിലേക്ക് പകരുകയുള്ളൂ. നിപ്പാ വൈറസ് ബാധ രൂപപ്പെട്ട സ്ഥലത്ത് തന്നെ  അവസാനിക്കുന്നതാണ് പൂര്‍വ്വകാല ചരിത്രം എന്നും ഡിഎംഒ പറഞ്ഞു.  നിലവില്‍ ആലപ്പുഴയില്‍ ആര്‍ക്കും നിപ്പാ  രോഗലക്ഷണങ്ങള്‍ ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി.  കോഴിക്കോട് തുടക്കത്തില്‍ത്തന്നെ രോഗം തിരിച്ചറിയാന്‍ കഴിഞ്ഞതും സര്‍ക്കാര്‍ സംവിധാനം ഉണര്‍ന്നു പ്രവര്‍ത്തിച്ചതും് പരക്കെ അംഗീകരിക്കപ്പെട്ട വസ്തുതയാണ്. ജില്ലയില്‍ ഡെങ്കിപ്പനിക്കെതിരെ  ജാഗ്രത പുലര്‍ത്തേണ്ടതുണ്ട.് കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 130 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത സ്ഥാനത്ത് ഇപ്പോള്‍ 25 ല്‍ താഴെ കേസുകള്‍ മാത്രമാണ് ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ആരോഗ്യജാഗ്രത പ്രവര്‍ത്തനങ്ങള്‍ നന്നായി നടന്ന യിടങ്ങളില്‍ ഡെങ്കിപ്പനി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല എന്ന വസ്തുതയും ശ്രദ്ധിക്കേണ്ടതാണ്. കൊതുകിന്റെ  ഉറവിട നശീകരണം ആണ് ഡെങ്കിപ്പനി നിയന്ത്രണത്തില്‍ ഏറ്റവും പ്രധാനപ്പെട്ടത്. ചിക്കുന്‍ഗുനിയ, ഡെങ്കിപ്പനി എന്നിവയ്ക്ക് കാരണമായ ഈഡിസ് കൊതുകുകളുടെ സാന്ദ്രത കുറയ്‌ക്കേണ്ടതുണ്ട്. അതിന് ഡ്രൈഡേ ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങളുമായി ആരോഗ്യപ്രവര്‍ത്തകരും സമൂഹവും മുന്നിട്ടിറങ്ങണമെന്നും അദ്ദേഹം പറഞ്ഞു. 50 വീടിനു രണ്ടു വോളണ്ടിയേഴ്‌സ് എന്ന നിലയില്‍ രണ്ടാഴ്ചയിലൊരിക്കല്‍ ശുചീകരണം നടത്തുന്നതാണ് ആരോഗ്യജാഗ്രത പ്രവര്‍ത്തനം കൊണ്ട് ഉദ്ദേശിക്കുന്നത് . ഇതിന് തദ്ദേശസ്ഥാപനങ്ങളുടെയും വിവിധ വകുപ്പുകളുടെയും പൊതുജനങ്ങളുടെയും പങ്കാളിത്തം ഉണ്ടാകണമെന്ന് അദ്ദേഹം അഭ്യര്‍ത്ഥിച്ചു.  കഴിഞ്ഞതവണത്തേതില്‍ നിന്നും  നാലിലൊന്ന് കേസുകള്‍ മാത്രമേ ഈ കാലയളവില്‍ ജില്ലയില്‍ ഡെങ്കി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളു. എങ്കിലും അതീവ ജാഗ്രതയോടെയാണ് ആരോഗ്യവകുപ്പ് മുന്നോട്ടുപോകുന്നത്. രണ്ടാംഘട്ട ഡെങ്കിപ്പനി ഗുരുതരമാകാവുന്ന സാധ്യതയുള്ളതിനാലാണ് ഇത് .

 

(പി.എന്‍.എ 1242/2018)

 

മത്സ്യ തൊഴിലാളികളുടെ കുട്ടികള്‍ക്കുള്ള പഠനോപകരണ വിതരണം 

മന്ത്രി നിര്‍വഹിക്കും

 

അമ്പലപ്പുഴ: അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്തിലെ മത്സ്യതൊഴിലാളികളുടെ കുടുംബങ്ങളിലെ വിദ്യാര്‍ഥികള്‍ക്കുള്ള പഠനോപകരണ വിതരണവും ഭിന്നശേഷിക്കാര്‍ക്കുള്ള മുച്ചക്രവാഹന വിതരണ ഉദ്ഘാടനവും പൊതുമരാമത്ത്,രജിസ്ട്രേഷന്‍ വകുപ്പ് മന്ത്രി ജി.സുധാകരന്‍ ഇന്ന് (ജൂണ് 9)നിര്‍വഹിക്കും. പുന്നപ്ര വടക്ക് ഗ്രാമപഞ്ചായത്ത് ഈ എം എസ് കമ്മ്യൂണിറ്റി ഹാളില്‍ ഉച്ചയ്ക്ക് 12 മണിക്കാണ് ഉദ്ഘാടനം. 13ാം പദ്ധതിയില്‍ ഉള്‍പ്പെടുത്തി മത്സ്യത്തൊഴിലാളികളുടെ കുടുംബത്തിലെ കുട്ടികള്‍ക്കുള്ള പഠനോപകരണ വിതരണത്തിന് 10 ലക്ഷം രൂപയും ഭിന്നശേഷിക്കാര്‍ക്കുള്ളമുച്ചക്ര വാഹന വിതരണത്തിനായി 10,64,000 രൂപയുമാണ് അനുവദിച്ചിരിക്കുന്നത്.

 

 ചടങ്ങില്‍ അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രജിത് കാരിക്കല്‍ അധ്യക്ഷനായിരിക്കും. പുന്നപ്ര വടക്ക് പഞ്ചായത്ത് പ്രസിഡന്റ് സുവര്‍ണ്ണ പ്രകാശന്‍, അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് പ്രസിഡന്റ് ജി. വേണുലാല്‍,പുന്നപ്ര തെക്ക് പഞ്ചായത്ത് പ്രസിഡന്റ് എം. ഷീജ, പുറക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റഹ്മത്ത് ഹാമീദ്, അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് പ്രസിഡണ്ട് ഹഫ്സത്ത്, അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.എസ്. മായാദേവി, അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി വി ജെ ജോസഫ്, ജോയിന്റ് ബി ഡി ഒ  അന്നമ്മ മാത്യു തുടങ്ങിയവര്‍ സംസാരിക്കും.

(പി.എന്‍.എ 1243/2018)

 

 

ഓഫീസുകളില്‍ ജില്ലാകളക്ടറുടെ

 മിന്നല്‍ സന്ദര്‍ശനം

 

ആലപ്പുഴ: ആലപ്പുഴ പുതിയ ജില്ലാ കളക്ടറായി ചുമതലയേറ്റ എസ്.സുഹാസ് ഇന്നലെ (ജൂണ്‍ എട്ട്) ഉച്ചയ്ക്കു ശേഷം കളക്ടറേറ്റ് അങ്കണത്തിലെ ഓഫീസുകള്‍ സന്ദര്‍ശിച്ചു. അഡീഷണല്‍ ജില്ലാമജിസ്‌ട്രേറ്റ് ഐ.അബ്ദുള്‍ സലാം,  എസ്റ്റേറ്റ്മാനേജര്‍ ആയ ഹുസൂര്‍ ശിരസ്തദാര്‍,  പി.ഡബ്ല്യൂ.ഡി ബില്‍ഡിങ്‌സ്  എ.ഇ എന്നിവര്‍ അനുഗമിച്ചു. കളക്ടറേറ്റ് പരിസരവും  ഓഫീസുകളും വൃത്തിയായി സൂക്ഷിക്കണമെന്ന് എല്ലാ ഓഫീസ് മേധാവികള്‍ക്കും നിര്‍ദ്ദേശം നല്‍കി.  ഓഫീസ് ജീവനക്കാര്‍ കുറവുള്ളതായി ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്ന് ശാസിച്ചു. എല്ലാ മാസവും മുന്നറിയിപ്പില്ലാതെ ഓഫീസുകളില്‍ പരിശോധന നടത്തുമെന്നും മികച്ചരീതിയില്‍ പ്രവര്‍ത്തിക്കുന്ന ഓഫീസുകള്‍ക്ക് വ്യക്തിപരമായി അവാര്‍ഡ്  നല്‍കുമെന്ന്  ജില്ലാ കളക്ടര്‍ അറിയിച്ചു. കളക്‌ട്രേറ്റില്‍ ഒരു ദിവസം ശുചീകരണദിനം സംഘടിപ്പിക്കാനും കളക്ടര്‍ നിര്‍ദ്ദേശിച്ചു.

 

(പി.എന്‍.എ 1244/2018)

 

 

മുട്ടക്കോഴി വിതരണം

 

ആലപ്പുഴ: ജില്ലാ വെറ്ററിനറി കേന്ദ്രത്തില്‍ നിന്ന് 70 ദിവസം പ്രായമുള്ള സങ്കരയിനം മുട്ടക്കോഴിക്കുഞ്ഞുങ്ങളെ ഒന്നിന് 100 രൂപ പ്രകാരം വിതരണം ചെയ്യുന്നു. ജൂണ്‍ 13ന് രാവിലെ 10നാണ് വിതരണം. ആവശ്യക്കാര്‍ ജില്ലാ വെറ്ററിനറി കേന്ദ്രവുമായി ബന്ധപ്പെടുക. 

 

(പി.എന്‍.എ 1245/2018)

 

ആലപ്പുഴ: ദേശീയ ജലപാതയ്ക്കുവേണ്ടി അമ്പലപ്പുഴ താലൂക്കില്‍ മുല്ലയ്ക്കല്‍ വില്ലേജില്‍ നിന്ന് ഏറ്റെടുത്ത വസ്തുക്കളുടെ അവാര്‍ഡാനന്തര നടപടി സ്വീകിരിക്കുന്നു. മുല്ലയ്ക്കല്‍ വില്ലേജില്‍ ഉള്‍പ്പെടുന്ന എല്ല ഭൂഉടമകളുടെയും ഭൂമിയുടെ അതിര്‍ത്തികള്‍ തിട്ടപ്പെടുത്തുകയും പേര്, വിസ്തീര്‍ണ്ണം എന്നിവ തീരുമാനിക്കുകയും ചെയ്ത റീസര്‍വെ റിക്കാര്‍ഡുകള്‍ തയ്യാറായിട്ടുണ്ട്. ബന്ധപ്പെട്ട വില്ലേജിലെ എല്ല ഭൂടമകള്‍ക്കും ഈ റിക്കാര്‍ഡുകള്‍ അതിനു ചുമതലപ്പെടുത്തിയ സര്‍വ്വെ ഉദ്യോഗസ്ഥന്റെ സഹായത്തോടെ ബന്ധപ്പെട്ട വില്ലേജ് ഓഫീസില്‍ പ്രവര്‍ത്തി ദിവസങ്ങളില്‍ പരിശോധിക്കാവുന്നതും അതിന്‍മേലുള്ള അപ്പീലുകളില്‍ 30 ദിവസത്തിനകം ചെങ്ങന്നൂര്‍ റീ സര്‍വ്വെ അസിസ്റ്റന്റ് ഡയറക്ടര്‍ക്ക് നിശ്ചിത ഫാറത്തില്‍ നല്‍കാനും കഴിയും. ഇപ്രകാരം റിക്കാര്‍ഡുകള്‍ പരിശോധിക്കാന്‍ പോകുന്നവര്‍ അവര്‍ക്ക് ബന്ധപ്പെട്ട ഭൂമി മേലുള്ള അവകാശം കാണിക്കുന്ന രേഖകള്‍ ഉണ്ടെങ്കില്‍ അതും കൂടെ കൊണ്ടു പോകണം. നിശ്ചിതദിവസത്തികം റിക്കാര്‍ഡുകള്‍ പരിശോധിച്ച് അപ്പീല്‍ നല്‍കാത്തപക്ഷം റീസര്‍വെ റിക്കാര്‍ഡുകളില്‍ കാണിച്ച ഭൂ ഉടമകളുടെ  പേര് ഭൂമിയുടെ അതിര്, വിസ്തീര്‍ണ്ണം എന്നിവ അവസാനത്തേതായി പരിഗണിച്ച് സര്‍വ്വെ അതിരടയാളം നിയമം 13-ാം വകുപ്പനുസരിച്ച് ഫൈനല്‍ നോട്ടിഫിക്കേഷന്‍ പരസ്യപ്പെടുത്തും.സര്‍വെ നടക്കുന്ന സമയത്ത് തര്‍ക്കമുന്നയിച്ച് തീരുമാനമെടുത്ത സര്‍വെ അതിരടയാള നിയമം പ്രകാരം തീരുമാനം അറിയിച്ചിട്ടുള്ള ഭൂവുടമകള്‍ക്ക് അറിയിപ്പ് ബാധകമല്ല.സര്‍വെ നമ്പര്‍, സബ് ഡിവിഷന്‍, വിസ്തീര്‍ണ്ണം ചുവടെ: 26,14ബി1-2, 0.03.40 ഹെക്ടര്‍, 26, 10/1-1 0.0255 ഹെക്ടര്‍, 26, 14ബി1-3 0.0210, 26,12-2-1 0.0202,  26, 10/1-9 0.0220 ഹെക്ടര്‍, 26, 10/1-5 0.0160, 26,10/1-8 0.0150 ഹെക്ടര്‍, 26,12/2-2 0.0202 ഹെക്ടര്‍, 26,10/1-4 0.0580 ഹെക്ടര്‍, 26,14ബി1-5 0.0250ഹെക്ടര്‍,26, 13എ2-5 0.0748 ഹെക്ടര്‍, 26,14ബി1-4 0.0580 ഹെക്ടര്‍, 26, 14ബി1-1 0.3212 ഹെക്ടര്‍, 26,11-1 0.0151 ഹെക്ടര്‍, 26,10/1-2, 0.0422 ഹെക്ടര്‍, 26, 14ബി1-1 0.6446 ഹെക്ടര്‍,26,12-2 0.1397 ഹെക്ടര്‍, 26,10/1-6 0.0030 ഹെക്ടര്‍, 26 14ബി1-3 0.0204 ഹെക്ടര്‍,13സി3-1 0.0405 ഹെക്ടര്‍, 0.0609 ഹെക്ടര്‍, 26, 14ബി1-1, 0.6291 ഹെക്ടര്‍. 

(പി.എന്‍.എ 1246/2018)

date