Post Category
ബി.പി.സി.എല്ലിൽ ഓക്സിജൻ സിലിണ്ടർ ഫില്ലിംഗ് പ്ലാൻറ് ആരംഭിക്കും
എറണാകുളം: ജില്ലയിലെ കോവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി ജില്ലാ ഭരണകൂടത്തിന്റെ ആഭിമുഖ്യത്തിൽ ബി.പി.സി.എല്ലിൽ ഓക്സിജൻ സിലിണ്ടർ ഫില്ലിംഗ് പ്ലാൻറ് ആരംഭിക്കും. അടുത്ത മാസം ഒന്നാം തീയതി മുതൽ പ്ലാൻറ് പ്രവർത്തന സജ്ജമാകുമെന്ന് ജില്ലാ കളക്ടർ ജാഫർ മലിക് അറിയിച്ചു. ബി.പി.സി.എൽ, ഐ.എം.എ, കിൻഫ്ര എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിലാണ് സിലിണ്ടർ ഫില്ലിംഗ് പ്ലാൻറ് പ്രവർത്തനം ആരംഭിക്കുന്നത്.
ജില്ലയിലെ അഞ്ച് സർക്കാർ ആശുപത്രികളിൽ സൗജന്യമായി ഓക്സിജൻ സിലിണ്ടറുകൾ ലഭ്യമാക്കുന്നതിനാണ് പ്ലാന്റ് ഒരുക്കുന്നത്. ജില്ലാ കളക്ടറുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജില്ലയിലെ ആശുപത്രികളിലെ ഓക്സിജൻ ലഭ്യത വിലയിരുത്തി. ജില്ലയിൽ ഓക്സിജൻ, ഐ.സി.യു കിടക്കൾക്ക് ക്ഷാമമില്ലെന്ന് യോഗം വിലയിരുത്തി.
date
- Log in to post comments