പ്രവര്‍ത്തനമികവില്‍ ഭവനനിര്‍മ്മാണ ബോര്‍ഡ്
ജില്ലയില്‍ ഭവനിര്‍മ്മാണ ബോര്‍ഡിനു കീഴില്‍ നിരവധി പ്രവൃത്തികള്‍ ആരംഭിക്കാനും പൂര്‍ത്തീകരിക്കാനും കഴിഞ്ഞ രണ്ട് വര്‍ഷഷത്തിനുള്ളില്‍ സാധിച്ചു. 8.14 കോടി രൂപ ചെലവഴിച്ച് മുളങ്കുന്നത്തുകാവ് വര്‍ക്കിംഗ് വുമണ്‍സ് ഹോസ്റ്റല്‍ നിര്‍മാണം പൂര്‍ത്തീകരിച്ചു. 6.10 കോടി രൂപ ചെലവഴിച്ച് ചാലക്കുടിയില്‍ വര്‍ക്കിങ്ങ് വിമന്‍സ് ഹോസ്റ്റല്‍ നിര്‍മ്മാണം പൂര്‍ത്തീകരിച്ച് പ്രവര്‍ത്തനം ആരംഭിച്ചു. സുനാമി പുരനധിവാസ പദ്ധതി പ്രകാരം കൂളിമുട്ടം സൈറ്റിലെ വികസന പ്രവര്‍ത്തനങ്ങള്‍ 10.24 ലക്ഷം രൂപ ചെലവിട്ടും നടപ്പിലാക്കി. 1.31 കോടി രൂപ ചെലവഴിച്ച് നിര്‍മ്മിക്കുന്ന ഗവണ്‍മെന്‍റ് ജീവനക്കാര്‍ക്കുള്ള വാടകവീടുകളുടെ പ്രവര്‍ത്തനവും അവസാനഘട്ടത്തിലാണ്. കേരള കലാമണ്ഡലത്തില്‍ 2.87 കോടി രൂപ ചെലവില്‍ നിര്‍മ്മിക്കുന്ന മെസ്ഹാള്‍, ക്ളാസ്മുറികള്‍ എന്നിവയുടെ നിര്‍മാണവും അവസാന ഘട്ടത്തിലാണ്. 3.67 കോടി രൂപ ചെലവഴിച്ചു നിര്‍മിക്കുന്ന ചാലക്കുടി ഗവ. ഗേള്‍സ് ഹൈസ്ക്കൂള്‍ ഹോസ്റ്റല്‍, 6.24 കോടി രൂപ ചെലവില്‍ നിര്‍മിക്കുന്ന ഇരിങ്ങാലക്കുട പാരസ്പര്യ പദ്ധതി കൊമേഴ്സ്യല്‍ കം റെസിഡന്‍ഷ്യല്‍ കോംപ്ളസ്, 2.94 കോടി രൂപ ചെലവില്‍ പാരസ്പര്യ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ചാലക്കുടിയില്‍ നിര്‍മ്മിക്കുന്ന കൊമേഴ്സ്യല്‍ കം ഓഫീസ് കോംപ്ളക്സ് എന്നിവയുടെ നിര്‍മാണത്തിനുള്ള പ്രാരംഭ നടപടികളും ആരംഭിച്ചിട്ടുണ്ട്.
- Log in to post comments