ടൂറിസ്റ്റ് പ്രൊട്ടക്ഷന്‍ സെന്‍റര്‍ പ്രവര്‍ത്തനം തുടങ്ങി
ജില്ലയിലെ സുപ്രധാന ടൂറിസം മേഖലയായ തളിക്കുളം സ്നേഹതീരം ബീച്ചില്‍ വാടനപ്പിള്ളി പോലീസ് സ്റ്റേഷന്‍റെ കീഴില്‍ വിനോദ സഞ്ചാരികളുടെ സുരക്ഷക്കായി ടൂറിസ്റ്റ് പ്രൊട്ടക്ഷന്‍ ആന്‍ഡ് പോലീസ് അസിസ്റ്റന്‍സ് സെന്‍റര്‍ പ്രവര്‍ത്തനമാരംഭിച്ചു. സി.എന്‍. ജയദേവന്‍ എം.പി. പ്രവര്‍ത്തനോദ്ഘാടനം നിര്‍വഹിച്ചു. ഗീത ഗോപി എം.എല്‍.എ. അദ്ധ്യക്ഷത വഹിച്ചു. പോലീസ് വകുപ്പിന്‍റേയും തളിക്കുളം ഗ്രാമപഞ്ചായത്തിന്‍റെയും ആഭിമുഖ്യത്തില്‍ 13-ാം ധനകാര്യ കമ്മീഷന്‍ അനുവദിച്ച 18 ലക്ഷം രൂപ ഉപയോഗിച്ചാണ് ടൂറിസ്റ്റ് പ്രൊട്ടക്ഷന്‍ ആന്‍ഡ് പോലീസ് അസിസ്റ്റന്‍സ് സെന്‍റ്ര്‍ കെട്ടിടം നിര്‍മ്മിച്ചത്. 660 സ്ക്വയര്‍ ഫീറ്റില്‍ നിര്‍മ്മിച്ച കെട്ടിടത്തില്‍ സന്ദര്‍ശക മുറിയും ഓഫീസ് മുറിയും ശുചിമുറിയുണ്ട്. തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ഡോ.സുഭാഷിണി മഹാദേവന്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് സന്ധ്യാ രാമകൃഷ്ണന്‍, ജില്ലാ പഞ്ചായത്തംഗം മഞ്ജുള അരുണന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ജില്ലാ റൂറല്‍ പോലീസ് മേധാവി ജി.എച്ച്. യതീഷ് ചന്ദ്ര ഐ. പി.എസ് സ്വാഗതവും ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി. ഫേമസ് വര്‍ഗ്ഗീസ് നന്ദിയും പറഞ്ഞു.
- Log in to post comments