Skip to main content

സിവില്‍ സര്‍വ്വീസ് പരിശീലനം

 

 

ആലപ്പുഴ: തിരുവനന്തപുരം വഞ്ചിയൂരില്‍ പ്രവര്‍ത്തിക്കുന്ന കിലെ- സിവില്‍ സര്‍വീസ് അക്കാദമി നടത്തുന്ന സിവില്‍ സര്‍വ്വീസ് പ്രിലിമിനറി പരീക്ഷ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. സംഘടിത അസംഘടിത മേഖലകളില്‍ ജോലി ചെയ്യുന്ന തൊഴിലാളികളുടെ ആശ്രിതര്‍ക്കാണ് പരിശീലനം നല്‍കുന്നത്. അടിസ്ഥാന യോഗ്യത ബിരുദം. എട്ട് മാസമാണ് കോഴ്സ് ദൈര്‍ഘ്യം. ക്ലാസുകള്‍ ഒക്ടോബര്‍ ഒന്നിന് ആരംഭിക്കും. കോഴ്സില്‍ ചേരാന്‍ ആഗ്രഹിക്കുന്നവര്‍ ബന്ധപ്പെട്ട ക്ഷേമനിധി ബോര്‍ഡുകളില്‍ നിന്ന് വാങ്ങിയ ആശ്രിതത്വ സര്‍ട്ടിഫിക്കറ്റ് ഉള്‍പ്പെടെ അപേക്ഷിക്കേണ്ട അവസാന തീയതി സെപ്റ്റംബര്‍ 20. വിശദവിവരത്തിന് വെബ്‌സൈറ്റ്: www.toddywokerswelfare.kerala.gov.in, ഫോണ്‍: 0477 2267751.

date