Skip to main content

നവകേരള പുരസ്‌കാര ദാനം 16ന്

നവകേരള പുരസ്‌കാര വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം തദ്ദേശസ്വയംഭരണ ഗ്രാമവികസന എക്‌സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ 16 ന് വൈകുന്നേരം മൂന്ന് മണിക്ക് ഓൺലൈനായി നിർവഹിക്കും. മുഖ്യമന്ത്രിയുടെ 100 ദിന കർമപരിപാടിയിലുൾപ്പെടുത്തി ഖരമാലിന്യ സംസ്‌കരണത്തിന് ഫലപ്രദമായ സൗകര്യങ്ങളൊരുക്കിയ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കാണ് ഹരിത കേരള മിഷന്റെയും ശുചിത്വ മിഷന്റെയും ആഭിമുഖ്യത്തിൽ നവകേരള പുരസ്‌കാരം നൽകുന്നത്. ജില്ലയിലെ ഉയർന്ന മാർക്ക് നേടിയ ഒരു ഗ്രാമപഞ്ചായത്തിനും ഒരു നഗരസഭയ്ക്കും നവകേരളം 2021 പുരസ്‌കാരമായി രണ്ടു ലക്ഷം രൂപയും പ്രശംസാ പത്രവും സമ്മാനിക്കും.
നവകേരളം കോർഡിനേറ്റർ ഡോ. ടി എൻ സീമ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ശുചിത്വ മിഷൻ എക്‌സിക്യൂട്ടീവ് ഡയറക്ടർ മിർ മുഹമ്മദ് അലി സ്വാഗതം ആശംസിക്കും. തദ്ദേശസ്വയംഭരണ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ, ഇലക്‌ട്രോണിക്‌സ് & ഐ ടി, പി ഐ ഇ & എം, എൽ എസ് ജി അർബൻ ( കെ എസ് ഡബ്ല്യു എം പി) & വേസ്റ്റ് ടു എനർജി വകുപ്പുകളുടെ പ്രിൻസിപ്പൽ സെക്രട്ടറി ബിശ്വനാഥ് സിൻഹ, കുടുംബശ്രീ മിഷൻ എക്‌സിക്യൂട്ടിവ് ഡയറക്ടർ പി ഐ ശ്രീവിദ്യ, എം ജി എൻ ആർ ഇ ജി എസ് മിഷൻ ഡയറക്ടർ അബ്ദുൾ നാസർ, പഞ്ചായത്ത് ഡയറക്ടർ എച്ച് ദിനേശൻ, നഗരകാര്യ ഡയറക്ടർ ഡോ. രേണു രാജ്്, ഗ്രാമവികസന കമ്മീഷണർ വി ആർ വിനോദ്, കില ഡയറക്ടർ ജനറൽ ഡോ. ജോയി ഇളമൺ തുടങ്ങിയവർ പങ്കെടുക്കും.
പി.എൻ.എക്‌സ്. 3286/2021

date