Skip to main content

പൊന്‍തിളക്കം- 2021: എം.എല്‍.എ മെറിറ്റ് അവാര്‍ഡ് വിതരണം സെപ്റ്റംബര്‍ 16ന്

 

 

ആലപ്പുഴ: അമ്പലപ്പുഴ മണ്ഡലത്തില്‍ എസ്.എസ്.എല്‍.സി, പ്ലസ് ടു ക്ലാസുകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികള്‍ക്കും, നൂറ് ശതമാനം വിജയം കൈവരിച്ച സ്‌കൂളുകള്‍ക്കും എച്ച് സലാം എം.എല്‍.എ ഏര്‍പ്പെടുത്തിയ

'പൊന്‍തിളക്കം - 2021' എം.എല്‍.എ മെറിറ്റ് അവാര്‍ഡ് വിതരണം സെപ്റ്റംബര്‍ 16ന് നടക്കും. അമ്പലപ്പുഴ ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളില്‍ വൈകിട്ട് 4.30ന് ചേരുന്ന സമ്മേളനം സഹകരണ മന്ത്രി വി.എന്‍. വാസവന്‍ ഉദ്ഘാടനം ചെയ്യും. എച്ച്. സലാം എം.എല്‍.എ അധ്യക്ഷനാകും. എ.എം ആരിഫ് എംപി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വതി എന്നിവര്‍ മുഖ്യാതിഥികളാകും. ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍ പങ്കെടുക്കും.

date