Skip to main content

വസ്തു നികുതിയിളവിന് അപേക്ഷിക്കുന്നതിനുള്ള കാലാവധി നീട്ടി: മന്ത്രി

കോവിഡ്19ന്റെ പശ്ചാത്തലത്തിൽ 2021-22 സാമ്പത്തിക വർഷത്തിലെ ഒന്നാം അർദ്ധവർഷത്തെ വസ്തുനികുതി ഇളവ് അനുവദിക്കുന്നതിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ അപേക്ഷിക്കുവാനുള്ള കാലാവധി ഒക്ടോബർ 15വരെ നീട്ടി ഉത്തരവിറക്കിയെന്ന് തദ്ദേശ സ്വയംഭരണ, ഗ്രാമ വികസന, എക്സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.
വിവിധ കാരണങ്ങളാൽ അടഞ്ഞുകിടക്കുന്നതും വിനിയോഗിക്കാത്തതുമായ കെട്ടിടങ്ങളുടെ ഉടമകൾക്ക് കോവിഡ്19 നിയന്ത്രണങ്ങൾ കാരണം വസ്തുനികുതി ഒഴിവാക്കുന്നതിന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ യഥാസമയം അപേക്ഷ സമർപ്പിക്കാൻ സാധിക്കാത്ത സാഹചര്യം നിലിനിൽക്കുന്ന പശ്ചാത്തലത്തിലാണ് സംരംഭകരെ പിന്തുണയ്ക്കുന്നതിന്റെ ഭാഗമായി കാലാവധി നീട്ടിനൽകിയത്.  കേരള പഞ്ചായത്ത് രാജ്,  കേരള മുനിസിപ്പാലിറ്റി നിയമങ്ങളിലെയും ചട്ടങ്ങളിലെയും ബന്ധപ്പെട്ട വ്യവസ്ഥകൾ പ്രകാരമുള്ള മറ്റു നിബന്ധനകളെല്ലാം ഇത്തരം അപേക്ഷകർക്ക് ബാധകമായിരിക്കുമെന്നും മന്ത്രി അറിയിച്ചു.
പി.എൻ.എക്‌സ്. 3297/2021
 

date