Skip to main content

വനിതാ ഹോം ഗാർഡ്

കേരള ഹോംഗാർഡ്സ് എറണാകുളം ജില്ലയിലെ വനിതാ ഹോം ഗാർഡുകളുടെ ഒഴിവുകളിലേക്ക് യോഗ്യതാ പരിശോധനയും കായികക്ഷമതാ പരീക്ഷയും നടത്തുന്നു. ആർമി, നേവി, എയർഫോഴ്സ്, പാരാമിലിട്ടറി, പൊലീസ്, ഫോറസ്റ്റ്, എക്സൈസ്, ജയിൽ എന്നിവിടങ്ങളിൽ ജോലിയിൽ നിന്നും റിട്ടയർ ചെയ്തവർക്ക് അപേക്ഷിക്കാം. പ്രായപരിധി 35 നും 58 നും ഇടയിൽ. യോഗ്യത പത്താംക്ലാസ്. ഇവരുടെ അഭാവത്തിൽ ഏഴാം ക്ലാസ്സുകാരെ പരിഗണിക്കുന്നതാണ്. സർക്കാർ സർവീസിൽ ജോലിയുള്ളവർ അപേക്ഷിക്കേണ്ടതില്ല. വേതനം പ്രതിദിനം 780 രൂപ. അപേക്ഷാ ഫോമിന്റെ മാതൃക എറണാകുളം ഗാന്ധിനഗറിലുള്ള ജില്ലാ ഫയർ ഓഫീസിൽ നിന്നും ലഭിക്കും. പങ്കെടുക്കാൻ താല്പര്യമുള്ളർ ഒക്ടോബർ 10 ന് മുൻപായി എറണാകുളം ജില്ലാ ഫയർ ഓഫീസിൽ അപേക്ഷ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക്: 0484-2207710 / 9497920154.

date