Skip to main content

ദര്‍ഘാസ് ക്ഷണിച്ചു 

 

നെടുംകണ്ടം താലൂക്കാശുപത്രി ജില്ലാശുപത്രിയായി ഉയര്‍ത്തുന്നതുമായി ബന്ധപ്പെട്ട് നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ ഹൈറ്റ്‌സ് ഏജന്‍സിയുടെ നേരിട്ടുള്ള നിരീക്ഷണത്തില്‍ നടക്കുകയാണ്. ഇതുമായി ബന്ധപ്പെട്ട് മണ്ണ് മാറ്റിയപ്പോള്‍ പാറയുടെ അവശിഷ്ടങ്ങള്‍ കാണുകയും ആയത് പൊട്ടിച്ച് മാറ്റി അടുക്കിയിട്ടിട്ടുള്ളതും ഇത് അളന്ന് ആശുപത്രി സൂപ്രണ്ടിന് കൈമാറിയിട്ടുള്ളതുമാണ്. മേല്‍ പാറയുടെ അവശിഷ്ടങ്ങള്‍ നെടുംകണ്ടം ബ്ലോക്ക് പഞ്ചായത്ത് അസിസ്റ്റന്റ് എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ അളന്ന് തിട്ടപ്പെടുത്തി 256.22 m3 എന്ന് അറിയിച്ചിട്ടുണ്ട്.  മുകളില്‍ സൂചിപ്പിച്ച പൊട്ടിച്ച് മാറ്റിയ പാറയുടെ അവശിഷ്ടങ്ങള്‍  ടെണ്ടര്‍ ചെയ്ത് വില്‍ക്കുവാന്‍ തീരുമാനിച്ചിരിക്കുന്നു. താത്പര്യം ഉള്ളവരില്‍ നിന്നും മുദ്രവച്ച ദര്‍ഘാസുകള്‍ ക്ഷണിച്ചു. ദര്‍ഘാസുകള്‍ സെപ്റ്റംബര്‍ 29 ഉച്ചകഴിഞ്ഞ് 03 വരെ സ്വീകരിക്കും. സെപ്റ്റംബര്‍ 30 രാവിലെ 10.30 ന് സന്നിഹിതരായവരുടെ സാന്നിദ്ധ്യത്തില്‍ ദര്‍ഘാസ് തുറക്കും. കൂടുതല്‍ വിവരങ്ങള്‍ ആശുപത്രി ഓഫീസില്‍ നിന്നും ലഭിക്കും. .

date