Skip to main content

കുവൈറ്റില്‍ ഗാര്‍ഹിക ജോലികള്‍ക്ക് നോര്‍ക്ക റിക്രൂട്ട്മെന്‍റ്

    കുവൈറ്റില്‍ ഗാര്‍ഹിക ജോലികള്‍ക്ക് 30നും 45നും ഇടയില്‍ പ്രായമുള്ള സ്ത്രീകളെ നോര്‍ക്ക റൂട്ട്സ് സൗജന്യ റിക്രൂട്ട്മെന്‍റ് നടത്തുന്നു. ആദ്യഘട്ടത്തില്‍ 500 വനിതകളെ തെരഞ്ഞെടുത്ത് പരിശീലനം നല്‍കി വിദേശത്ത് അയയ്ക്കുന്നതിന് നോര്‍ക്ക റൂട്ട്സും കുവൈറ്റ് സര്‍ക്കാര്‍ അംഗീകൃത അല്‍ദുറ കമ്പനിയും കരാറിലേര്‍പ്പെട്ടു. ഉദ്യോഗാര്‍ഥികളി ല്‍ നിന്നും യാതൊരു ഫീസും ഈടാക്കുന്നതല്ല. രണ്ട് വര്‍ഷത്തേക്കാണ് നിയമനം. ഭക്ഷണം, താമസം, യാത്രാസൗകര്യം ഇവ സൗജന്യമാണ്. കുവൈറ്റിലെ ഇന്‍ഡ്യന്‍ എംബസിവഴിയാണ് നിയമനം ഏകോപിപ്പിക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക് 18004253939, 0471 2333339 എന്നീ നമ്പരുകളില്‍ ബന്ധപ്പെടണം. 
                                                                                         (പിഎന്‍പി 1513/18)

date