മത്സ്യത്തൊഴിലാളി കടാശ്വാസ കമ്മീഷന്‍ സിറ്റിംഗ്
തീരമേഖലയിലെ ജനങ്ങളെ ചൂഷണം ചെയ്യുന്ന ധനകാര്യ സ്ഥാപനങ്ങള്‍ക്ക് കമ്മീഷന്റെ വിമര്‍ശനം
കൊച്ചി: തീരമേഖലയിലെ ജനങ്ങളുടെ സാമ്പത്തിക അജ്ഞതയെ ചൂഷണം ചെയ്യുന്ന ധനകാര്യ സ്ഥാപനങ്ങള്‍ക്ക് മത്സ്യതൊഴിലാളി കടാശ്വാസ കമ്മീഷന്റെ വിമര്‍ശനം. കേരള സംസ്ഥാന മത്സ്യത്തൊഴിലാളി കടാശ്വാസ കമ്മീഷന്‍ എറണാകുളം ജില്ലയില്‍ നിന്നുള്ള മത്സ്യത്തൊഴിലാളികളുടെ പരാതികള്‍ പരിഹരിക്കുന്നതിനുവേണ്ടി എറണാകുളം ഗസ്റ്റ് ഹൗസില്‍ കമ്മീഷന്‍ ചെയര്‍മാന്‍ ജസ്റ്റിസ് പി. എസ്. ഗോപിനാഥന്റെ അദ്ധ്യക്ഷതയില്‍ നടന്ന കമ്മീഷന്‍ സിറ്റിങ്ങില്‍ 40 പരാതികളില്‍ പരിഹാരം കണ്ടെത്തി.
കടാശ്വാസ കമ്മീഷന്റെ ഇതിനകം തീര്‍പ്പാക്കിയ കടാശ്വാസ അപേക്ഷകളില്‍ അനുവദിച്ച കടാശ്വാസ തുക വായ്പാ കണക്കില്‍ വരവ് വെച്ചത്, കടാശ്വാസ തുക വായ്പാ കണക്കില്‍ ചേര്‍ക്കാത്തതിലും കടാശ്വാസ തുക ലഭിച്ചിട്ടും ഈടാധാരങ്ങള്‍ തിരികെ നല്കാത്തത്, അമിത തുക ഈടാക്കിയത്, വായ്പ പുതുക്കി എന്ന കാരണത്താല്‍ അര്‍ഹതപ്പെട്ട കടാശ്വാസം തടയപ്പെട്ടത് തുടങ്ങിയവ സംബന്ധിച്ച പരാതികള്‍ സിറ്റിംഗില്‍ പരിഗണിച്ചു. കൂടാതെ മത്സ്യത്തൊഴിലാളി കടാശ്വാസം ലഭിച്ചതില്‍ കൂടുതല്‍ തുക ബാദ്ധ്യത നിലനില്‍ക്കുന്ന കേസുകളില്‍ കടാശ്വാസ നിയമത്തിലെ 9-ാം വകുപ്പനുസരിച്ച് ഇരു കക്ഷികളും തമ്മില്‍ പരസ്പര ധാരണയിലൂടെ വായ്പ തീര്‍പ്പാക്കുന്നതിനും കമ്മീഷന്‍ മുന്‍കൈ എടുത്തു.
വിവിധ സര്‍വ്വീസ് സഹകരണ ബാങ്കുകളുമായി ബന്ധപ്പെട്ട 36 പരാതികളും ദേശസാല്‍കൃത ബാങ്കുകളുമായി ബന്ധപ്പെട്ട 3 കേസുകളും ധനകാര്യ മത്സ്യ ഫെഡ് കേരള സ്റ്റേറ്റ് ഹൗസിംഗ് ബോര്‍ഡ് എന്നിവയുമായി ബന്ധപ്പെട്ട ഓരോ കേസുകളും ഉള്‍പ്പെടെ 41 കേസുകള്‍ സിറ്റിംഗില്‍ പരിഗണിച്ചു.
ബോട്ടും വലയും വാങ്ങാന്‍ എറണാകുളം ജില്ലാ സഹകരണ ബാങ്കിന്റെ ഞാറക്കല്‍ ശാഖയില്‍ നിന്നും 16 ലക്ഷം രൂപയുടെ വായ്പയെടുത്ത 21 അംഗങ്ങളുള്ള പാലാഴി എന്ന സ്വയം സഹായ ഗ്രൂപ്പിന് കടലാക്രമണത്തില്‍ ബോട്ടും വലയും നഷ്ടപ്പെട്ടിരുന്നു. കടാശ്വാസത്തിന് അപേക്ഷ നല്‍കിയ 11 പേരില്‍ ഒരാള്‍ക്ക് മറ്റൊരു ബാങ്കില്‍ കടാശ്വാസമായി പരമാവധി തുക അനുവദിച്ചതിനാല്‍ ബാക്കിയുള്ള 10 പേരുടെയും കടാശ്വാസ അര്‍ഹത നിശ്ചയിച്ച് പരമാവധി ഓരോ കുടുംബത്തിനും അനുവദിക്കാവുന്ന 75,000/ രൂപ അനുവദിച്ച് കമ്മീഷന്‍ 7-ാം അര്‍ഹത പട്ടികയില്‍ ഉള്‍പ്പെടുത്തി ശിപാര്‍ശ ചെയ്തിരുന്നു. എന്നാല്‍ ഒരാളുടെ കടാശ്വാസ തുക മാത്രമാണ് സഹകരണ വകുപ്പ് അനുവദിച്ചത്. ഇതു സംബന്ധിച്ച പരാതി പരിഗണിച്ച് കമ്മീഷന്റെ 87-ാമത് സമ്പൂര്‍ണ്ണ യോഗത്തിലെ തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ കമ്മീഷന്‍ ഇതിനകം നല്‍കാന്‍ ശിപാര്‍ശ ചെയ്ത കടാശ്വാസ തുക നല്‍കുന്നതിന് നടപടി സ്വീകരിക്കാന്‍ ജോയിന്റ് രജിസ്ട്രാര്‍ക്ക് നിര്‍ദേശം നല്‍കി.
മുതലിനത്തില്‍ 15 ലക്ഷത്തിലധികവും പലിശയിനത്തില്‍ 26 ലക്ഷത്തിലധികവും കുടിശ്ശികയായ വായ്പയില്‍ സര്‍ക്കാരിന്റെ കടാശ്വാസ തുകകൊണ്ട് മാത്രം വായ്പ തീര്‍പ്പാക്കാവുന്നതല്ല എന്നതിനാല്‍ കടാശ്വാസ നിയമത്തിലെ 9-ാം വകുപ്പ് അനുസരിച്ച് ഇരുകക്ഷികളുമായി ധാരണയിലെത്തി. ഇതിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ ഓരോ അപേക്ഷകര്‍ക്കും 75,000 രൂപ വീതം 10 പേര്‍ക്കും കൂടി അനുവദിക്കുന്ന 7.5 ലക്ഷം രൂപയും 10 പേര്‍ക്കും കൂടി പലിശയിനത്തില്‍ 3,15,546 രൂപയും കൂടി അനുവദിക്കാനും 5,26,477 രൂപ 10 ഗ്രൂപ്പ് അംഗങ്ങളും കൂടി നല്‍കാനും തീരുമാനിച്ചു. ജൂലൈ 31-ന് മുമ്പായി തുക അടയ്ക്കുമെന്ന് പരാതിക്കാര്‍ സമ്മതിച്ചു. അതിന്റെ അടിസ്ഥാനത്തില്‍ മത്സ്യത്തൊഴിലാളികളുടെ വായ്പ ക്ലോസ് ചെയ്യാന്‍ ബാങ്ക് സമ്മതിച്ചു.
2010 ഡിസംബറില്‍ കമ്മീഷന്‍ കടാശ്വാസം ശിപാര്‍ശ ചെയ്തിട്ടും ഇതുവരെയും കടാശ്വാസം ലഭിച്ചില്ല എന്ന പരാതി പരിശോധിച്ച കമ്മീഷന്‍ 5 കേസുകളിലായി 1,12,106 രൂപ വിതരണം നടത്തുന്നതിന് നടപടി സ്വീകരിക്കാന്‍ ജോയിന്റ് രജിസ്ട്രാര്‍ക്ക് നിര്‍ദേശം നല്‍കി.
നായരമ്പലം സര്‍വ്വീസ് സഹകരണ ബാങ്കില്‍ നിന്നും വായ്പ എടുത്തു പുതുക്കിയെന്നതിനാല്‍ കടാശ്വാസ തുക അനുവദിക്കാതിരുന്നത് പരിശോധിക്കാനും ശിപാര്‍ശ ചെയ്ത കടാശ്വാസ തുക അനുവദിക്കാനും ജോയിന്റ് രജിസ്ട്രാര്‍ക്ക് നിര്‍ദേശം നല്‍കി.
രണ്ട് കേസുകളിലായി 15,000 രൂപ കടാശ്വാസമായി കമ്മീഷന്‍ അനുവദിക്കുകയുണ്ടായി.
പനങ്ങാട് സര്‍വ്വീസ് സഹകരണ ബാങ്കില്‍ നിന്നെടുത്ത വായ്പയില്‍ 3,66,286/- രൂപയുടെ അധിക ബാദ്ധ്യതയുള്ള കേസില്‍ 1,25,000 രൂപ വീതം രണ്ട് ഗഡുക്കളായി അടച്ച് വായ്പ കണക്ക് അവസാനിപ്പിക്കുവാന്‍ തീരുമാനമായി.
കമ്മീഷന്‍ മുമ്പാകെ ഇന്ന് ലഭിച്ച പരാതികള്‍ അടുത്ത അദാലത്തില്‍ പരിഗണിക്കും. കമ്മീഷന്‍ മെമ്പര്‍മാരായ ശ്രീ. കൂട്ടായി ബഷീര്‍, അഡ്വ. വി.വി. ശശീന്ദ്രന്‍, ശ്രീ. ടി.ജെ. ആഞ്ചലോസ് എന്നിവര്‍ പങ്കെടുത്തു. എറണാകുളം ജില്ലാ സഹകരണ സംഘം ജോയിന്റ് രജിസ്ട്രാര്‍/ജോയിന്റ് ഡയറക്ടര്‍ ഓഫീസുകളില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ക്ക് പുറമെ വിവിധ സഹകരണ ബാങ്കുകളുടെയും ദേശസാല്‍ക്യത ബാങ്ക് പ്രതിനിധികളും പങ്കെടുത്തു.
- Log in to post comments