Post Category
എം ടെക് പ്രവേശനം : അപേക്ഷാ തിയതി നീട്ടി
കേരളത്തിലെ വിവിധ സര്‍ക്കാര്‍ /എയ്ഡഡ്/സര്‍ക്കാര്‍ നിയന്ത്രിത സ്വാശ്രയ/സ്വകാര്യ സ്വാശ്രയ എന്‍ജിനിയറിങ് കോളേജുകളിലെ 2018-19 അദ്ധ്യയന വര്‍ഷത്തെ എം ടെക് പ്രവേശനത്തിനുള്ള അപേക്ഷകള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കുന്നതിനുള്ള തിയതി ജൂണ്‍ 16 വരെയും അപേക്ഷയുടെ പ്രിന്റ് ഔട്ടും ബന്ധപ്പെട്ട രേഖകളും സമര്‍പ്പിക്കുന്നതിനുള്ള തിയതി ജൂണ്‍ 19 വൈകുന്നേരം നാല് വരെയും ദീര്‍ഘിപ്പിച്ചു. പ്രോസ്‌പെക്റ്റസില്‍ രേഖപ്പെടുത്തിയിട്ടുള്ള മറ്റ് തിയതികളില്‍ മാറ്റമില്ല. വിശദ വിവരങ്ങള്‍ക്ക് www.dtekerala.gov.in , www.admissions.dtekerala.gov.in എന്നീ വെബ്‌സൈറ്റുകള്‍ സന്ദര്‍ശിക്കുക.
പി.എന്‍.എക്‌സ്.2361/18
date
- Log in to post comments