ഗസ്റ്റ് ലക്ചറര്‍ ഒഴിവ്
എല്‍.ബി.എസ്. തിരുവനന്തപുരം ഹെഡ് ക്വാര്‍ട്ടേഴ്‌സിലേക്ക് ടാലി, ഡിസിഎഫ്എ കോഴ്‌സുകള്‍ പഠിപ്പിക്കാന്‍ ഗസ്റ്റ് ലക്ചറര്‍മാരെ ആവശ്യമുണ്ട്. എം കോം ഒന്നാം ക്ലാസ് ബിരുദവും ടാലി കോഴ്‌സും അല്ലെങ്കില്‍ ബി കോം ഒന്നാം ക്ലാസ് ബിരുദവും ഡിസിഎഫ്എ കോഴ്‌സും പാസായവരും ഡിസിഎഫ്എ കോഴ്‌സില്‍ ഒരു വര്‍ഷം അദ്ധ്യാപന പരിചയവും ഉള്ളവര്‍ക്ക് പങ്കെടുക്കാം. ഒന്നാം ക്ലാസ് ബിരുദധാരികളുടെ അഭാവത്തില്‍ സെക്കന്റ് ക്ലാസ് യോഗ്യതയുള്ളവരെയും പരിഗണിക്കും.
അപേക്ഷകര്‍ യോഗ്യത, മുന്‍പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ ബയോഡാറ്റാ എന്നിവ സഹിതം ജൂണ്‍ 13 ന് 10.30 ന് എല്‍.ബി.എസ് സെന്ററിന്റെ തിരുവനന്തപുരം കേന്ദ്രത്തില്‍ ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഡയറക്ടര്‍, എല്‍.ബി.എസ് സെന്റര്‍, പാളയം, തിരുവനന്തപുരം എന്ന വിലാസത്തിലോ ഫോണ്‍ : 2560332, 2560333, 8547141406 എന്ന നമ്പറിലോ ബന്ധപ്പെടുക.
പി.എന്‍.എക്‌സ്.2362/18
- Log in to post comments