Skip to main content

വകുപ്പ്തല പരീക്ഷ സമയത്തില്‍ മാറ്റം

കേരള പബ്ലിക്  സര്‍വ്വീസ് കമ്മീഷന്‍ 2021 ജൂലൈ മാസത്തെ  വകുപ്പുതല പരീക്ഷയുടെ  ഭാഗമായി നടത്തി വരുന്ന  ഒ.എം.ആര്‍ പരീക്ഷകളില്‍ സെപ്റ്റംബര്‍ 24 മുതലുള്ള പരീക്ഷകളുടെ  സമയക്രമത്തില്‍ മാറ്റം  വരുത്തി. രാവിലെ  10  മുതല്‍ 11.30  വരെയുള്ള പരീക്ഷകള്‍ ഉച്ചയ്ക്ക് 2  മുതല്‍ 3.30 വരെയും  രാവിലെ  10  മുതല്‍ 12 വരെയുള്ള പരീക്ഷകള്‍ ഉച്ചയ്ക്ക്  2 മുതല്‍ 4  വരെയുമുള്ള സമയക്രമത്തിലായിരിക്കും നടത്തുക. സെപ്റ്റംബര്‍ 27 ന് നടത്താന്‍  നിശ്ചയിച്ചിരുന്ന  വകുപ്പുതല ഒ.എം. ആര്‍ പരീക്ഷ ചില സാങ്കേതിക കാരണങ്ങളാല്‍ മാറ്റി വച്ചിട്ടുണ്ട്. പുതുക്കിയ തീയതി പിന്നീട്  അറിയിക്കും. പരീക്ഷാര്‍ത്ഥികള്‍ ഉച്ചയ്ക്ക് 2 ന്  മുന്‍പ്  പരീക്ഷാ കേന്ദ്രങ്ങളില്‍ എത്തി ചേരണമെന്ന്  പബ്ലിക്  സര്‍വ്വീസ് കമ്മീഷന്‍ ജില്ലാ ആഫീസര്‍ അറിയിച്ചു.

date