Skip to main content

ഇ - ലേലം

വനം വകുപ്പിന് കീഴിലുള്ള കുപ്പാടി സര്‍ക്കാര്‍ തടി ഡിപ്പോയിലൂടെ തേക്ക്, വീട്ടി മരങ്ങളുടെ തടികള്‍ / ബില്ലറ്റ് / വിറക്, മുതലായവ സെപ്റ്റംബര്‍ 27 ന് ഇ -ലേലം വഴി വില്‍പ്പന നടത്തും. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ www.mstcecommerce.com എന്ന വെബ്‌സൈറ്റില്‍ മുന്‍കൂട്ടി പേര് രജിസ്റ്റര്‍ ചെയ്യണം. ആവശ്യക്കാര്‍ക്ക് കുപ്പാടി ഡിപ്പോ ഓഫീസില്‍ നിന്ന് സൗജന്യമായി രജിസ്ട്രേഷന്‍ ചെയ്ത് നല്‍കും. പേര് രജിസ്റ്റര്‍ ചെയ്യുവാന്‍ വരുന്നവര്‍ പാന്‍ കാര്‍ഡ്, ബാങ്ക് പാസ്സ് ബുക്ക്, ആധാര്‍, തിരിച്ചറിയല്‍ കാര്‍ഡ്, ഇ മെയില്‍ ഐ ഡി, ഫോണ്‍ നമ്പര്‍, കച്ചവടക്കാര്‍ ജി. എസ്. ടി. രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് എന്നിവ കൊണ്ടുവരേണ്ടതാണ്. ഫോണ്‍.  8547602856, 8547602858,04936 221562.

date