Skip to main content

പരിശീലനം സംഘടിപ്പിച്ചു

ജില്ലാ ഹയര്‍ സെക്കന്ററി നാഷണല്‍ സര്‍വിസ് സ്‌കീമിന്റെ നേതൃത്വത്തില്‍ പ്രോഗ്രാം ഓഫീസര്‍മാര്‍ക്കുള്ള ഓണ്‍ലൈന്‍ ശില്പശാല, കാലാവധി പൂര്‍ത്തിയാക്കിയ പ്രോഗ്രാം ഓഫീസര്‍മാര്‍ക്കുള്ള ആദരവ്, പരിസ്ഥിതി പ്രവര്‍ത്തകനായ സുധീഷ് കരിങ്ങാരി അനുസ്മരണം, എന്നിവ ഗൂഗിള്‍ മീറ്റ് വഴി സംഘടിപ്പിച്ചു. എന്‍.എസ്. എസ് ഉത്തര മേഖലാ റീജയനല്‍ കോഡിനേറ്റര്‍ മനോജ് കുമാര്‍ കണിച്ചു കുളങ്ങര ഉദ്ഘാടനം ചെയ്തു. ജില്ലാ കണ്‍വീനര്‍ കെ.എസ് ശ്യാല്‍  അധ്യക്ഷത വഹിച്ചു. പുല്‍പള്ളി ക്ലസ്റ്റര്‍ കണ്‍വീനര്‍ രജീഷ് എ.വി , പടിഞ്ഞാറത്തറ ക്ലസ്റ്റര്‍ കണ്‍വീനര്‍ സാജിദ് പി.കെ എന്നിവര്‍ സുധീഷ് അനുസ്മരണം നടത്തി. ഈ വര്‍ഷത്തെ പ്ലസ് വണ്‍  എന്‍ എസ് എസ് എന്റോള്‍മെന്റ് എന്ന വിഷയത്തില്‍ പൂതാടി ക്ലസ്റ്റര്‍ കോഡിനേറ്റര്‍ എം കെ. രാജേന്ദ്രന്‍, മീഡിയ വിംഗിന്റെ പ്രസക്തി എന്ന വിഷയത്തില്‍ മാനന്തവാടി ക്ലസ്റ്റര്‍ കണ്‍വീനര്‍ കെ . രവീന്ദ്രന്‍, ഗൂഗിള്‍ ക്ലാസ് റൂം എന്ന വിഷയത്തില്‍ കല്‍പ്പറ്റ ക്ലസ്റ്റര്‍ കണ്‍വീനര്‍ എ. ഹരി  എന്നിവര്‍ ജില്ലയിലെ 54 പ്രോഗ്രാം ഓഫീസര്‍മാരുമായി ചര്‍ച്ച ചെയ്ത് പദ്ധതിക്ക് രൂപരേഖ തയാറാക്കി. എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസര്‍മാരായ ബിജുകുമാര്‍, ഷാനു ജേക്കബ്, ഷാലി മാത്യു, ജിഷ എന്നിവരും സംസാരിച്ചു

date