Post Category
കൂടിക്കാഴ്ച്ച മാറ്റി
പനമരം, മാനന്തവാടി ബ്ലോക്കുകളില്‍ വീട്ടുപടിക്കല്‍ രാത്രികാല മൃഗചികിത്സാ സേവനം ലഭ്യമാക്കുന്ന പദ്ധതിയില്‍ വെറ്റിനറി ഡോക്ടര്‍ നിയമിക്കുന്നതിന് ഒക്ടോബര്‍ 23 ന് നടത്താനിരുന്ന കൂടിക്കാഴ്ച സെപ്തംബര്‍ 28 ലേക്ക് മാറ്റിയതായി മൃഗ സംരക്ഷണ ഓഫീസര്‍ അറിയിച്ചു.
യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ ജനന തിയതി, ജാതി, വിദ്യാഭ്യാസ യോഗ്യത, കേരളാ വെറ്റിനറി കൗണ്‍സില്‍ രജിസ്ട്രേഷന് സര്‍ട്ടിഫിക്കറ്റ്, എന്നിവ തെളിയിക്കുന്ന അസ്സല് രേഖകളും അവയുടെ പകര്‍പ്പും, ബയോഡാറ്റയും സഹിതം 28 ന് രാവിലെ 11 ന് കല്‍പ്പറ്റയിലെ ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍ ഹാജരാകണം. ഫോണ്‍: 04936 202292
date
- Log in to post comments