Skip to main content

സൗജന്യ കൗൺസലിംഗ്

എൽ ബി എസ്സ് സെന്ററിന്റെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന പൂജപ്പുര സെന്റർ ഓഫ് എക്‌സലൻസ് ഫോർ ഡിസെബിലിറ്റി സ്റ്റഡീസിന്റെ ആഭിമുഖ്യത്തിൽ കുട്ടികളിൽ ഉണ്ടാകുന്ന ശ്രദ്ധക്കുറവ്, അമിതാവേശം, സംസാര വൈകല്യം, പഠന വൈകല്യം, ആഹാരക്രമീകരണം, കരിയർ കൗൺസലിംഗ് എന്നീ വിഷയങ്ങളിൽ സൗജന്യ കൗൺസലിംഗ് സംഘടിപ്പിക്കും. താൽപര്യമുള്ള രക്ഷാകർത്താക്കൾ സെന്റർ ഓഫ് എക്‌സലൻസ് ഫോർ ഡിസെബിലിറ്റി സ്റ്റഡീസ് സെന്റ്‌റുമായി (പൂജപ്പുര, തിരുവനപുരം-695012) ബന്ധപ്പെട്ട് പേർ രജിസ്റ്റർ ചെയ്യണം. കൂടുതൽ വിവരങ്ങൾക്ക്:0471 2345627, 9539058139.
പി.എൻ.എക്‌സ്. 3474/2021
 

date