Skip to main content

ലാറ്ററല്‍ എന്‍ട്രി - കൗണ്‍സിലിംഗ് മുഖേന അഡ്മിഷന്‍

പോളിടെക്നിക് ഡിപ്ലോമ മൂന്നാം സെമസ്റ്ററിലേക്കു നേരിട്ടുള്ള പ്രവേശനം സെപ്റ്റംബര്‍ 28ന് വെണ്ണിക്കുളം എം.വി.ജി.എം ഗവ. പോളിടെക്നിക്കില്‍ കൗണ്‍സിലിംഗ് മുഖേന നടത്തും. താഴെ പറയുന്ന പ്രകാരം റാങ്ക്‌ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ളവര്‍ യോഗ്യത തെളിയിക്കുന്നതിനുള്ള അസല്‍ രേഖകളുമായി (ടി.സി വാങ്ങിയിട്ടില്ലാത്തവര്‍  പിന്നീട് ഹാജരാക്കിയാല്‍ മതിയാകും) രക്ഷകര്‍ത്താവിനൊപ്പം നിര്‍ദ്ദേശിക്കപ്പെട്ട സമയത്ത് എത്തിച്ചേരണം. 

രജിസ്ട്രേഷന്‍ സമയം രാവിലെ 9 മുതല്‍ 11 മണി വരെ മാത്രം. പ്ലസ്ടു / വിഎച്എസ്ഇ റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍

1.ജനറല്‍ വിഭാഗത്തില്‍പ്പെട്ട  1 മുതല്‍  59  വരെയുള്ള റാങ്കുകാര്‍. 2.ഈഴവ - 1 മുതല്‍ 20 വരെയുള്ള റാങ്കുകാര്‍. 3.മുസ്ലീം-  1 മുതല്‍ 70 വരെയുള്ള റാങ്കുകാര്‍. 4.ലാറ്റിന്‍ കാത്തലിക്ക്  1 മുതല്‍ 320  വരെയുള്ള റാങ്കുകാര്‍. 5.പിന്നോക്ക ഹിന്ദു വിഭാഗം- 1 മുതല്‍ 70 വരെയുള്ള റാങ്കുകാര്‍. 6. പട്ടികജാതി വിഭാഗം- 1 മുതല്‍ 185 വരെയുള്ള റാങ്കുകാര്‍.

ഐടിഐ / കെജിസിഇ ക്വോട്ടയില്‍ അഡ്മിഷന്‍ നേടാന്‍ ആഗ്രഹിക്കുന്ന റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ള താഴെ പറയുന്നവര്‍.

ഓട്ടോ മൊബൈല്‍ എന്‍ജിനീയറിങ് : 1 മുതല്‍ 50 വരെയുള്ള റാങ്കുകാര്‍. സിവില്‍ എന്‍ജിനീയറിങ്: 1 മുതല്‍ 22 വരെയുള്ള റാങ്കുകാര്‍

ഇലക്‌ട്രോണിക്‌സ് എന്‍ജിനീയറിങ്: റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ള എല്ലാവരും. കമ്പ്യൂട്ടര്‍ എന്‍ജിനീയറിങ് :  റാങ്ക് ലിസ്റ്റില്‍  ഉള്‍പ്പെട്ടിട്ടുള്ള എല്ലാവരും.

കോഷന്‍ ഡിപ്പോസിറ്റ് 1000 രൂപയും ഫീസ് ആനുകൂല്യം ഇല്ലാത്തവര്‍  (ഏകദേശം 3000 രൂപയും) ക്രെഡിറ്റ് / ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ച് അടയ്‌ക്കേണ്ടതാണ്. പി.ടി.എഫണ്ട് 1000 രൂപ ക്യാഷ് ആയി നല്‍കണം. പട്ടികജാതി/ പട്ടികവര്‍ഗ/ ഒ.ഇ.സി വിഭാഗത്തില്‍ പെടാത്ത എല്ലാവരും സാധാരണ ഫീസിനു പുറമേ സ്‌പെഷ്യല്‍ ഫീസായ 10,000 രൂപ കൂടി അടയ്ക്കണം.

date