Skip to main content

സാഗര ഫെസിലിറ്റേറ്റര്‍ നിയമനം

കടലില്‍ മത്സ്യബന്ധനത്തിന് പോകുന്ന യാനങ്ങളുടേയും മത്സ്യത്തൊഴിലാളികളുടേയും വിവരങ്ങള്‍ രേഖപ്പെടുത്തുന്നതിനായി തയ്യാറാക്കിയ സാഗര മൊബൈല്‍ ആപ്ലിക്കേഷനില്‍  വിവരം രേഖപ്പെടുത്തുന്നതിനായി ബേപ്പൂര്‍, ചാലിയം, പുതിയാപ്പ, കൊയിലാണ്ടി,   ഇരിങ്ങല്‍, ചോമ്പാല എന്നിവിടങ്ങളില്‍ അതാത് മത്സ്യഗ്രാമങ്ങളിലെ മത്സ്യത്തൊഴിലാളി വിഭാഗത്തില്‍പ്പെട്ട യുവാക്കളില്‍ നിന്നും ഒരാളെ വീതം സാഗര ഫെസിലിറ്റേറ്ററായി താത്കാലികാടിസ്ഥാനത്തില്‍ നിയമിക്കും. എട്ട് മാസത്തേക്ക് പ്രതിമാസം 15,000 രൂപ വേതനത്തിലാണ് നിയമനം. വാക്-ഇന്‍ ഇന്റര്‍വ്യൂ ഈ മാസം 20 ന്  രാവിലെ 11 മണിക്ക് കോഴിക്കോട് ഫിഷറീസ് ഡെപ്യൂട്ടി ഡയറ്കടര്‍ ഓഫീസില്‍  നടത്തും.
യോഗ്യത ബിരുദം, എസ്.എസ്.എല്‍.സി, കമ്പ്യൂട്ടര്‍ പരിജ്ഞാനം, വി. എച്ച്. എസ്.സി.(ഫിഷറീസ്)/ ജി.ആര്‍.എഫ്. ടി. എച്ച്. എസ്. 20 നും 40നും മദ്ധ്യേ പ്രായമുള്ള മത്സ്യത്തൊഴിലാളി വിഭാഗത്തില്‍പ്പെട്ട യുവാക്കള്‍ക്ക് ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാം. ഫോണ്‍ 0495-2383780.

date