Skip to main content

ഒ.ആര്‍.സി പദ്ധതിക്ക് തുടക്കമായി

വനിതാ ശിശു വികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ജില്ലയിലെ 25 സ്‌കൂളുകളില്‍ നടപ്പിലാക്കി വരുന്ന ഓ.ആര്‍.സി പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം സ്‌കൂള്‍ പ്രേവേശനോത്സവത്തോടൊപ്പം താമരശ്ശേരി ജി വി എച്ച് .എച്ച് എസില്‍ നടന്നു. ജില്ലാ പഞ്ചായത്ത്് മെമ്പര്‍ നജീബ് കാന്തപുരം പ്രവര്‍ത്തനോദ്ഘാടനം നിര്‍വഹിച്ചു. ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ ജോസഫ്  റിബല്ലോ ഒ.ആര്‍.സിയുടെ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സ്‌കൂളിന്റെ വാര്‍ഷിക പദ്ധതി വിജയോത്സവം കണ്‍വീനര്‍ അബൂബക്കര്‍ വി.പിയും ഓ.ആര്‍.സി സ്മാര്‍ട്ട് 40 ക്യാമ്പിലൂടെ എസ് എസ് എല്‍ സി പരീക്ഷയില്‍ വിജയം കൈവരിച്ച വിദ്യാര്‍ഥികള്‍ക്കുള്ള സമ്മാനവിതരണം  ചൈല്‍ഡ് ഫ്രണ്ട്‌ലി പോലീസ് സ്റ്റേഷന്‍ ഓഫീസര്‍ പ്രസാദും നിര്‍വഹിച്ചു. 

date