Skip to main content

എല്‍ എല്‍ ബി എന്‍ട്രന്‍സ്:  ശില്‍പ്പയെ  അനുമോദിച്ചു.

 

'പഞ്ചവര്‍ഷ എല്‍ എല്‍ ബി എന്‍ട്രന്‍സ് പരീക്ഷയില്‍  എസ് ടി വിഭാഗത്തില്‍ ഒന്നാം റാങ്ക് കരസ്ഥമാക്കിയ അടിമാലി ചിന്നപ്പാറക്കുടി സ്വദേശിനി ശില്‍പ്പ ശശിയെ  അനുമോദിച്ച്  അഡ്വ. എ രാജ എം എല്‍ എ.
വീട്ടിലെത്തിയ എംഎല്‍എ ശില്‍പ്പക്ക് ഉപഹാരം സമര്‍പ്പിച്ചു.തുടര്‍ പഠനകാര്യങ്ങളില്‍ സഹായമുണ്ടാകുമെന്ന് എംഎല്‍എ  അറിയിച്ചു.അടിമാലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷേര്‍ളി മാത്യുവും എംഎല്‍എക്കൊപ്പം ഉണ്ടായിരുന്നു.ചിന്നപ്പാറക്കുടിയിലെ ശശി, ഗീത ദമ്പതികളുടെ മകളാണ് ശില്‍പ്പ.പരാധീനതകള്‍  മറികടന്ന് ശില്‍പ്പ നേടിയ പരീക്ഷാ വിജയത്തിന് അത്യധ്വാനത്തിന്റെ തിളക്കമുണ്ട്.ദേവികുളം ജനമൈത്രി എക്സൈസിന്റെ പിന്തുണ ശില്‍പ്പയുടെ വിജയത്തിന് പിന്നിലുണ്ട്.

date