Skip to main content

ക്ലീന്‍ ഇന്ത്യ കാമ്പയിന്‍ ലോഗോ പ്രകാശനം ചെയ്തു

 

ആസാദി ക  അമൃതമഹോത്സ വത്തിന്റെ ഭാഗമായി നെഹ്‌റു യുവകേന്ദ്രയുടെ നേതൃത്വത്തില്‍ ഇടുക്കി ജില്ലയില്‍ സംഘടിപ്പിക്കുന്ന ക്ലീന്‍ ഇന്ത്യ കാമ്പയിനിന്റെ ലോഗോ പ്രകാശനം ഡീന്‍ കുര്യാക്കോസ് MP നിര്‍വഹിച്ചു. ചടങ്ങില്‍ നെഹ്‌റു യുവകേന്ദ്ര ജില്ലാ യൂത്ത് ഓഫിസര്‍ എച്ച്. സച്ചിന്‍ , നെഹ്‌റു യുവ കേന്ദ്ര ബ്ലോക്ക് വോളണ്ടിയര്‍ മാര്‍  തുടങ്ങിയവര്‍ പങ്കെടുത്തു

വിവിധ വകുപ്പുകള്‍, തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍, ഹരിത കേരളം മിഷന്‍, ശുചിത്വ മിഷന്‍, നാഷണല്‍ സര്‍വീസ് സ്‌കീം, കുടുബശ്രീ, ഹരിത കര്‍മ്മസേന എന്നിവയുടെ സഹകരണത്തോടെ ഒക്ടോബര്‍ 31 വരെ നടത്തു ന്ന കാമ്പയിനിന്റെ ഭാഗമായി വീടുകള്‍ കേന്ദ്രീ കരിച്ച് പ്ലാസ്റ്റിക് മാലിന്യശേഖരണം നടത്തും. സന്നദ്ധ സംഘടനകള്‍, റസിഡന്റ്‌സ് അസോ സിയേഷന്‍, യുവജന സംഘടനകള്‍ എന്നിവര്‍ കാമ്പയിനില്‍ പങ്കാളികളാകും.
 

date