Skip to main content

 ഒ ഡി എഫ് പ്ലസ് പദവി കൈവരിച്ച് അടിമാലി ഗ്രാമപഞ്ചായത്ത്

 

ഫലവത്തായ മാലിന്യ സംസ്‌ക്കരണ പ്രവര്‍ത്തനങ്ങള്‍ സ്വച്ഛ് ഭാരത് മിഷന്‍ മാനദണ്ഡങ്ങള്‍ പാലിച്ച് നടപ്പിലാക്കിയതിന്റെ ഭാഗമായി അടിമാലി ഗ്രാമപഞ്ചായത്ത് ഒ ഡി എഫ് പ്ലസ് പദവി കൈവരിച്ചു.പദവി കൈവരിച്ചതിന്റെ ഉദ്ഘാടനം അടിമാലി ഗ്രാമപഞ്ചായത്ത് ഹാളില്‍ നടന്നു.ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷേര്‍ളി മാത്യു പരിപാടിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു.ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മേരി തോമസ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറി കെ എന്‍ സഹജന്‍, മറ്റ് ഗ്രാമപഞ്ചായത്തംഗങ്ങള്‍, പഞ്ചായത്ത് ജീവനക്കാര്‍, ഹരിത കര്‍മ്മസേനാംഗങ്ങള്‍,ശുചീകരണപ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.പഞ്ചായത്തിലെ ഹരിത കര്‍മ്മസേനാംഗങ്ങളേയും ശുചീകരണപ്രവര്‍ത്തകരേയും ചടങ്ങില്‍ അനുമോദിച്ചു.ദേവിയാര്‍ പുഴയുടെ വീണ്ടെടുപ്പ്, 650 വീടുകള്‍ക്ക് ബയോ ഡൈജസ്റ്റര്‍ കിച്ചണ്‍ ബിന്‍, 210 വീടുകളില്‍ എയര്‍ ബാഗോടുകൂടിയ ബയോഗ്യാസ് പ്ലാന്റ്, ഒഡിഎഫ് പദ്ധതിയില്‍ 1407 പേര്‍ക്ക് ടോയിലറ്റ് തുടങ്ങി വിവിധ പ്രവര്‍ത്തനങ്ങള്‍ ഇതിനോടകം പഞ്ചായത്ത് നടപ്പിലാക്കിയിട്ടുണ്ട്.അടിമാലി, ഇരുമ്പുപാലം തുടങ്ങിയ ഇടങ്ങളില്‍ കണ്ടെയിനര്‍ മോഡല്‍ ടോയ്ലറ്റ്, എല്ലാവീടുകളിലും സോക്പിറ്റ് മാലിന്യസംസ്‌ക്കരണ സംവിധാനം, മുഴുവന്‍ വീടുകളും സ്ഥാപനങ്ങളും കേന്ദ്രീകരിച്ച് അജൈവവസ്തുക്കളുടെ ശേഖരണം തുടങ്ങി വിവിധ പദ്ധതികള്‍ ഭാവിയിലേക്ക് പൂര്‍ത്തീകരിക്കാനും പഞ്ചായത്ത് ലക്ഷ്യമിടുന്നുണ്ട്.
 

date