Skip to main content

ജില്ലയില്‍ ഗാന്ധിജയന്തി ദിനാചരണ പരിപാടികള്‍ക്ക് തുടക്കമായി 

 

ഗാന്ധി ജയന്തി ദിനത്തില്‍ സിവില്‍ സ്റ്റേഷന്‍ അങ്കണത്തിലെ ഗാന്ധി പ്രതിമയില്‍  ജില്ലാ കലക്ടര്‍ ഷീബ ജോര്‍ജ്  പുഷ്പാര്‍ച്ചന  നടത്തി.

    പരിപാടിയില്‍ ഇടുക്കി സബ്ഡിവിഷണല്‍ ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പോലീസ് ഇമ്മാനുവല്‍ പോള്‍, ഇന്‍ഫര്‍മേഷന്‍ ഓഫീസിലെ ജീവനക്കാര്‍, തുടങ്ങിയവര്‍ പങ്കെടുത്തു.

          ജില്ലയില്‍ ഗാന്ധിജയന്തി വാരാഘോഷത്തിന്റെ ഭാഗമായി ഒക്ടോബര്‍ 2 മുതല്‍ 8 വരെ ഇടുക്കി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ 18 വയസില്‍ താഴെയുള്ള കുട്ടികള്‍ക്കായി ഓണ്‍ലൈന്‍ കാര്‍ട്ടൂണ്‍, ഉപന്യാസം, ദേശഭക്തിഗാനം എന്നീ മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു. എന്‍ട്രികള്‍ നാളെ മുതല്‍ ഒക്ടോബര്‍ 8 വൈകിട്ട് 5 മണിവരെ സമര്‍പ്പിക്കാം. എന്‍ട്രികള്‍ മൗലികമായിരിക്കണം.

 വിഷയം- 'കാര്‍ട്ടൂണ്‍' - സാമൂഹിക അകലം വിദ്യാലയങ്ങളില്‍, 'ഉപന്യാസം'- കോവിഡും പരിസ്ഥിതിയും, ദേശഭക്തിഗാനം: ദേശഭക്തിഗാനം ആലപിച്ച് വീഡിയോ എടുത്ത് അയക്കണം. എന്‍ടികള്‍ 9496000620  എന്ന വാട്‌സ് ആപ്പ് നമ്പറിലേക്കോ iprdidukki@gmail.com എന്ന ഇ-മെയില്‍ വിലാസത്തിലേക്കോ അയക്കണം. ദേശഭക്തി ഗാനം മൂന്ന് മിനുറ്റില്‍ കൂടുതലാകാന്‍ പാടില്ല. മലയാളഗാനമായിരിക്കണം ആലപിക്കേണ്ടത്. എ4 ഷീറ്റിലാണ് കാര്‍ട്ടൂണ്‍ വരയ്ക്കേണ്ടതും ഉപന്യാസം എഴുതേണ്ടതും. ഉപന്യാസം മലയാളത്തിലാവണം. ഒരു ഫുള്‍ സ്‌കാപ്പ് പേജില്‍ കവിയാന്‍ പാടില്ല. ഒരാള്‍ക്ക് ഒരോ തവണ രണ്ടു വിഭാഗത്തില്‍ മത്സരിക്കാം. 1,2,3 സ്ഥാനക്കാര്‍ക്ക് സമ്മാനം. മികച്ചവ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ ഫേയ്സ്ബുക്ക് പേജില്‍ പ്രസിദ്ധികരിക്കും. വിധി നിര്‍ണ്ണയം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് നടത്തും. ഫോണ്‍: 04862233036.
 

date