Skip to main content

ജങ്കാര്‍ സര്‍വീസിന് തുടക്കമായി

ആലപ്പുഴ: തകഴി ഗ്രാമപഞ്ചായത്ത് നിവാസികളുടെ ദീര്‍ഘകാല സ്വപ്നമായ തകഴി ചിറയകം- പുല്ലങ്ങടി ജങ്കാര്‍ സര്‍വീസിന് തുടക്കമായി. തകഴി, അമ്പലപ്പുഴ, എടത്വ, പ്രദേശവാസികള്‍ക്ക് യാത്രാദൂരം കുറയ്ക്കാന്‍ ഈ സര്‍വീസ് സഹായകരമാകും. തകഴിയിലുള്ളവര്‍ക്ക് ചമ്പക്കുളത്ത് എത്താന്‍ ഇനി വെറും മൂന്നു കിലോമീറ്റര്‍ യാത്ര മതിയാകും.

ജങ്കാര്‍ സര്‍വീസിന്റെ ഉദ്ഘാടനം തകഴി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. അജയകുമാര്‍ നിര്‍വഹിച്ചു. വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ ശശാങ്കന്‍ അധ്യക്ഷത വഹിച്ചു. ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

date