Skip to main content

ഓണ്‍ലൈന്‍ പരിശീലനം

ആലപ്പുഴ: ഭക്ഷ്യോത്പാദനത്തില്‍ സ്വയം പര്യാപ്തത ലക്ഷ്യമിട്ടുള്ള  പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വിവിധ മൂല്യവര്‍ധിത ഉത്പന്നങ്ങളുടെ നിര്‍മാണം പരിചയപ്പെടുത്തുന്ന ഇമ്മെര്‍ഷന്‍ പരിശീലനം ഒക്ടോബര്‍ എട്ടിന് നടത്തും. വ്യവസായ വാണിജ്യ വകുപ്പിനു കീഴിലുള്ള കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്റര്‍പ്രനര്‍ഷിപ്പ് ഡെവലപ്‌മെന്റിന്റെ ആഭിമുഖ്യത്തില്‍ ആഗ്രോ ഇന്‍ക്യൂബേഷന്‍ ഫോര്‍ സസ്റ്റൈനബിള്‍ എന്റര്‍പ്രനര്‍ഷിപ്പിന്റെ (അറൈസ്) രണ്ടാം ഘട്ടമായാണ് ഓണ്‍ലൈന്‍ പരിശീലനം സംഘടിപ്പിച്ചിരിക്കുന്നത്.  

ചെറുകിട സംരഭകര്‍ക്ക് ആരംഭിക്കാവുന്ന കിഴങ്ങുവര്‍ഗ വിള അധിഷ്ഠിത ഉത്പന്നങ്ങളുമായി ബന്ധപ്പെട്ട പദ്ധതികളാണ് പരിചയപ്പെടുത്തുക. പങ്കെടുക്കുന്നതിന് www.kied.info എന്ന വെബ്‌സൈറ്റ് വഴിയോ 7403180193, 7012376994 എന്നീ നമ്പറുകളിലോ രജിസ്റ്റര്‍ ചെയ്യണം.

date