Skip to main content

യോഗ ഇന്‍സ്ട്രക്ടര്‍; കരാര്‍ നിയമനം 

ആലപ്പുഴ: ജില്ലാ മെഡിക്കല്‍ ഓഫീസിന്റെ (ഹോമിയോ) പരിധിയിലുള്ള സ്ഥാപനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന നാഷണല്‍ ആയുഷ് മിഷന്‍ കേരളയുടെ ആയുഷ് ഹെല്‍ത്ത് ആന്‍ഡ് വെല്‍നസ് കേന്ദ്രങ്ങളില്‍ കരാര്‍ അടിസ്ഥാനത്തില്‍ യോഗ ഇന്‍സ്ട്രക്ടര്‍മാരെ നിയമിക്കുന്നു. മൂന്ന് പാര്‍ട്ട് ടൈം തസ്തികളിലേക്കാണ് നിയമനം.

അംഗീകൃത സര്‍വകലാശാലയില്‍നിന്നോ സര്‍ക്കാര്‍ സ്ഥാപനത്തില്‍ നിന്നോ ഒരു വര്‍ഷത്തെ യോഗ സര്‍ട്ടിഫിക്കറ്റ് കോഴ്‌സ്/ അംഗീകൃത സര്‍വകലാശാലയില്‍ നിന്ന് ഒരു വര്‍ഷത്തെ പി.ജി. ഡിപ്ലോമ/ ബി.എന്‍.വൈ.എസ്/ എം.എസ്‌സി (യോഗ)/ എം.ഫില്‍ (യോഗ)/ എന്നിവയാണ് യോഗ്യത. പ്രായം 40 വയസില്‍ താഴെ. മാസം 8000 രൂപ വേതനം ലഭിക്കും. 

താല്‍പര്യമുള്ളവര്‍ ഒക്ടോബര്‍ 11ന് രാവിലെ 11ന് നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കണം. ഓണ്‍ലൈനായി അഭിമുഖത്തില്‍ പങ്കെടുക്കുന്നവര്‍ ഒക്ടോബര്‍ എട്ടിന് വൈകുന്നേരം അഞ്ചിനകം ഇ-മെയില്‍ വിലാസം, വാട്ട്‌സ്ആപ്പ് നമ്പര്‍ എന്നിവ ഉള്‍പ്പെടുത്തി തയ്യാറാക്കിയ അപേക്ഷ, സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ്, ആധാര്‍ കാര്‍ഡുകളുടെ പകര്‍പ്പ് എന്നിവ dmohom...@kerala.gov.in എന്ന വിലാസത്തില്‍ അയയ്ക്കണം.

നേരിട്ടുള്ള അഭിമുഖത്തില്‍ പങ്കെടുക്കുന്നവര്‍ യോഗ്യത തെളിയിക്കുന്ന രേഖകളുടെ അസല്‍ പകര്‍പ്പും തിരിച്ചറിയല്‍ രേഖയുടെ പകര്‍പ്പും സഹിതം ഇരുമ്പു പാലത്തിന് സമീപമുള്ള ജില്ലാ മെഡിക്കല്‍ ഓഫീസില്‍ എത്തണം. ഫോണ്‍: 0477-2262609.

date