Post Category
ഓണ്‍ലൈന്‍ പ്രസംഗ മത്സരം: മത്സര വീഡിയോ വാട്സ്അപ്പ് ചെയ്യണം
ഗാന്ധിജയന്തി വാരാഘോഷത്തിന്റെ ഭാഗമായി ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് കാസര്‍കോട് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് വിദ്യാര്‍ഥികള്‍ക്കായി നടത്തുന്ന ഓണ്‍ലൈന്‍ പ്രസംഗമത്സരത്തിലേക്ക് ഒക്ടോബര്‍ അഞ്ചിന് വൈകീട്ട് അഞ്ച് വരെ എന്‍ട്രികള്‍ അയക്കാം.
ഹയര്‍ സെക്കന്‍ഡറി, കോളേജ് വിദ്യാര്‍ഥികള്‍ക്കാണ് മത്സരം. 'മഹാത്മജിയുടെ മതവീക്ഷണം' എന്ന വിഷയത്തില്‍ അഞ്ച് മിനുട്ടില്‍ കുറയാതെയുള്ള പ്രസംഗത്തിന്റെ വീഡിയോ 8547860180 എന്ന വാട്സ് അപ്പ് നമ്പറിലേക്കാണ് അയക്കേണ്ടത്. പ്രസംഗങ്ങള്‍ നേരത്തെ ഇ-മെയില്‍ ചെയ്തവരും ഈ നമ്പറിലേക്ക് അയക്കണം. വിജയികള്‍ക്ക് പുരസ്കാരവും സാക്ഷ്യപത്രവും നല്‍കും. എന്‍ട്രിയോടൊപ്പം വിദ്യാര്‍ഥിയുടെ പേര്, ക്ലാസ്, സ്കൂള്‍, വിലാസം, മൊബൈല്‍ നമ്പര്‍ എന്നിവ നിര്‍ബന്ധമായി ചേര്‍ത്തിരിക്കണം. അല്ലാത്തവ പരിഗണിക്കില്ല. ഫോണ്‍: 04994 255145
date
- Log in to post comments