Skip to main content

ഫാര്‍മസിസ്റ്റ്: വാക് ഇന്‍ ഇന്റര്‍വ്യൂ

ജില്ലയില്‍ നിലവിലുള്ള ഫാര്‍മസിസ്റ്റുമാരുടെ ഒഴിവിലേക്ക്  താല്‍ക്കാലിക നിയമനത്തിനുള്ള വാക് ഇന്‍ ഇന്റര്‍വ്യൂ ഒക്ടോബര്‍ എട്ടിന് ഉച്ചക്ക് രണ്ട് മണിക്ക് നടക്കും. പി.എസ്.സി/എംപ്ലോയിമെന്റ് എക്‌സ്‌ചേഞ്ച് മുഖാന്തിരം നിയമിക്കപ്പെടുന്നതുവരെയോ പരമാവധി മൂന്ന് മാസമോ ആയിരിക്കും നിയമനം.  പ്ലസ്ടു, ഡിഫാം/ബിഫാം, ഫാര്‍മസി കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ യോഗ്യതയുള്ളവര്‍ക്ക് കൂടിക്കാഴ്ചയില്‍ പങ്കെടുക്കാം. താല്‍പര്യമുള്ളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി കാഞ്ഞങ്ങാട്ടുള്ള ജില്ലാ മെഡിക്കല്‍ ഓഫീസില്‍(ആരോഗ്യം) നേരിട്ട് ഹാജരാകണം. ഫോണ്‍ - 0467 2203118.

date