അസിസ്റ്റന്റ് എഞ്ചിനീയര്‍ നിയമനം
രാഷ്ട്രീയ ഗ്രാമ സ്വരാജ് അഭയാന് (ആര്.ജി.എസ്.എ) 2020-21 പദ്ധതി പ്രകാരം പെരുമ്പടപ്പ്, പൊന്നാനി ബ്ലോക്ക് പഞ്ചായത്തുകള്‍ക്ക് കീഴില്‍ അസിസ്റ്റന്റ് എഞ്ചിനീയറുടെ ഒഴിവിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. 25,000 രൂപയാണ് പ്രതിമാസ വേതനം. സിവില്‍ എഞ്ചിനീയറിങില്‍ ബി.ടെക്/ ബി.ഇ, സിവില്‍ പ്രവൃത്തികളില്‍ രണ്ട് വര്‍ഷത്തില്‍ കുറയാത്ത മുന്‍ പരിചയവുമാണ് യോഗ്യത. മലപ്പുറം ജില്ലയില്‍ നിന്നുള്ളവര്‍ക്ക് മുന്‍ഗണന. താത്പര്യമുള്ളവര്‍ ബയോഡാറ്റ, പത്താംതരം സര്‍ട്ടിഫിക്കറ്റ്, ബി.ടെക് സിവില്‍ അല്ലെങ്കില്‍ തത്തുല്യമായ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, പ്രവൃത്തി പരിചയം സംബന്ധിച്ച സാക്ഷ്യപത്രം, തിരിച്ചറിയല്‍ രേഖ എന്നിവ സഹിതം ഒക്ടോബര്‍ 21ന് രാവിലെ 10ന് ജില്ലാ എല്‍.ഐ.ഡി ആന്‍ഡ് ഇ.ഡബ്ലു എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയത്തില്‍ അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍: 0483 2736924.
- Log in to post comments