Skip to main content

പി എസ് സി അഭിമുഖം

തൃശൂര്‍ ജില്ലയില്‍ ഫാര്‍മസിസ്റ്റ് ഗ്രേഡ് ഹെല്‍ത്ത് സര്‍വീസ് വകുപ്പില്‍ കാറ്റഗറി നം: 529/2019 തസ്തികയുടെ ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ള യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ക്കുള്ള അഭിമുഖത്തിന്റെ ആദ്യഘട്ടം ഒക്ടോബര്‍ 6, 7, 8, 27, 28, 29 തീയ്യതികളിലായി കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍, തൃശൂര്‍ ജില്ലാ ഓഫീസില്‍ നടത്തും. ഉദ്യോഗാര്‍ത്ഥികള്‍ക്ക്  എസ് എം എസ് വഴിയും പ്രൊഫൈല്‍ മെസേജ് വഴിയും സന്ദേശം നല്‍കിയിട്ടുണ്ട്. ഇന്റര്‍വ്യൂ മെമ്മോ, ഒടിവി സര്‍ട്ടിഫിക്കറ്റ്, വ്യക്തിവിവരക്കുറിപ്പ് എന്നിവ പ്രൊഫൈലില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യണം. കോവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായി പാലിച്ചുകൊണ്ട് അസ്സല്‍ തിരിച്ചറിയല്‍ പത്രിക സഹിതം അഭിമുഖത്തിന് ഹാജരാകേണ്ടതാണെന്ന് പി എസ് സി ജില്ലാ ഓഫീസര്‍ അറിയിച്ചു.

date