Skip to main content

ജനകീയ മത്സ്യകൃഷി പദ്ധതിക്ക് അപേക്ഷ ക്ഷണിച്ചു

നാട്ടിക മത്സ്യഭവന്‍ ജനകീയ മത്സ്യകൃഷി പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫിഷറീസ് വകുപ്പ് സുഭിക്ഷ കേരളം പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടത്തിവരുന്ന മത്സ്യകൃഷി രീതിയാണിത്. വിശാല കാര്‍പ്പ് മത്സ്യകൃഷി, അര്‍ദ്ധ ഊര്‍ജ്ജിത മത്സ്യകൃഷി, റി സര്‍ക്യുലാറ്ററി അക്വാകള്‍ച്ചര്‍ സിസ്റ്റം തുടങ്ങി മൂന്ന് പദ്ധതികളിലേക്കാണ് നാട്ടിക മത്സ്യഭവന്‍ അപേക്ഷ ക്ഷണിച്ചിട്ടുള്ളത്. വെള്ളപേപ്പറില്‍ തയ്യാറാക്കിയ അപേക്ഷ ഒക്ടോബര്‍ 13ന് മുന്‍പായി അഴീക്കോട് മത്സ്യഭവനില്‍ സമര്‍പ്പിക്കണം. വിശദവിവരങ്ങള്‍ക്ക് ഭാവന 9746328926 (എടത്തിരുത്തി, കൈപ്പമംഗലം, തളിക്കുളം), പ്രീതി 7034770255 (വലപ്പാട്, നാട്ടിക) എന്നീ അക്വാകള്‍ച്ചര്‍ പ്രമോട്ടര്‍മാരെ ബന്ധപ്പെടുക.

   

 

date