Skip to main content

ചേലക്കരയില്‍ ടേക്ക് എ ബ്രേക്ക് വഴിയിടം പദ്ധതി ഉദ്ഘാടനം ചെയ്തു

ചേലക്കര ഗ്രാമപഞ്ചായത്തില്‍ ടേക്ക് എ ബ്രേക്ക് വഴിയിടം പദ്ധതി ഉദ്ഘാടനം ചെയ്തു. മുഖ്യമന്ത്രിയുടെ 12 ഇന പരിപാടിയില്‍ ഉള്‍പ്പെടുത്തിയാണ് ചേലക്കരയില്‍ പൊതുശൗചാലയം നിര്‍മ്മിച്ചത്. നിലവിലെ ശൗചാലയം ഉപയോഗിക്കാനാവശ്യമായ പ്രവൃത്തികള്‍ പൂര്‍ത്തീകരിച്ചു. ചേലക്കര പഞ്ചായത്ത് പ്രസിഡന്റ് എം കെ പത്മജ ഉദ്ഘാടനം നിര്‍വഹിച്ചു. 9 ലക്ഷം ചെലവഴിച്ചാണ് വഴിയിടം പദ്ധതി യാഥാര്‍ത്ഥ്യമാക്കിയത്. വൈസ് പ്രസിഡന്റ് ഷെലീല്‍ അധ്യക്ഷനായ ചടങ്ങില്‍ വാര്‍ഡ് മെമ്പര്‍ ടി ഗോപാലകൃഷ്ണന്‍, എല്‍എസ്ജിഡി എ.ഇ ഷൈന, ജില്ലാ പഞ്ചായത്ത് മെമ്പര്‍ മായ, സ്ഥിരം സമിതി അംഗങ്ങളായ ജാനകി, ശ്രീവിദ്യ, എല്ലിശേരി വിശ്വനാഥന്‍, ബ്ലോക്ക് മെമ്പര്‍ ഷിജിത ബിനീഷ്, സെക്രട്ടറി പി സി പരമേശ്വരന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date