Skip to main content

കണ്ണൂര്‍ അറിയിപ്പുകള്‍

സി-ഡിറ്റ്; മാധ്യമ കോഴ്‌സുകള്‍ക്ക് അപേക്ഷിക്കാം

സി-ഡിറ്റിന്റെ തിരുവല്ലം കേന്ദ്രത്തില്‍ നടത്തുന്ന ഓഫ്‌ലൈന്‍/ ഓണ്‍ലൈന്‍ വിഷ്വല്‍ മീഡിയ കോഴ്‌സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു.
ആറുമാസത്തെ ഡിപ്ലോമ ഇന്‍ മോഷന്‍ ഗ്രാഫിക്‌സ് ആന്റ് ഡിജിറ്റല്‍ അനിമേഷന്‍, ഡിപ്ലോമ ഇന്‍ ഡിജിറ്റല്‍ മീഡിയ പ്രൊഡക്ഷന്‍, ഡിപ്ലോമ കോഴ്‌സ് ഇന്‍ വെബ് ഡിസൈന്‍ ആന്റ് ഡവലപ്‌മെന്റ് എന്നിവക്ക് പ്ലസ് ടു ആണ് യോഗ്യത. മൂന്നു മാസത്തെ സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ വീഡിയോഗ്രഫി, സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ നോണ്‍ ലീനിയര്‍ എഡിറ്റിങ്ങ് എന്നിവക്കും പ്ലസ്ടു യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. അഞ്ച് ആഴ്ച ദൈര്‍ഘ്യമുള്ള ഡിജിറ്റല്‍ സ്റ്റില്‍ ഫോട്ടോഗ്രഫി സര്‍ട്ടിഫിക്കറ്റ് കോഴ്‌സിന്് എസ് എസ് എല്‍ സിയാണ് യോഗ്യത. അപേക്ഷ നല്‍കേണ്ട അവസാന തീയതി ഒക്ടോബര്‍ എട്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് httsp://mediastudies.cdit.org/ സന്ദര്‍ശിക്കുക. ഫോണ്‍: 8547720167, 6238941788, 0471 2721917.

എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷന്‍ പുതുക്കാം

തളിപ്പറമ്പ് ടൗണ്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ 1999 ഒക്ടോബര്‍ മുതല്‍ 2021 ജൂണ്‍ വരെയുള്ള കാലയളവില്‍ രജിസ്‌ട്രേഷന്‍ പുതുക്കാന്‍ കഴിയാത്തവര്‍ക്ക് രജിസ്‌ട്രേഷന്‍ പുതുക്കി സീനിയോറിറ്റി പുനസ്ഥാപിക്കുന്നതിന് നവംബര്‍ 30 വരെ അവസരം. രജിസ്‌ട്രേഷന്‍ പുതുക്കാന്‍ കഴിയാതെ സീനിയോറിറ്റി നഷ്ടപ്പെട്ട ഉദ്യോഗാര്‍ഥികള്‍, എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖാന്തിരമോ അല്ലാതെയോ ജോലി ലഭിച്ച് നിയമാനുസൃതം വിടുതല്‍ സര്‍ട്ടിഫിക്കറ്റ്/നോണ്‍ ജോയിനിങ് ഡ്യൂട്ടി സര്‍ട്ടിഫിക്കറ്റ് എന്നിവ നിശ്ചിത സമയ പരിധിക്കുള്ളില്‍ ഹാജരാക്കാന്‍ സാധിക്കാതെ വന്ന ഉദ്യോഗാര്‍ഥികള്‍, മെഡിക്കല്‍ ഗ്രൗണ്ടിലും ഉപരി പഠനാര്‍ഥവും എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖേന ജോലി പൂര്‍ത്തിയാക്കാനാവാതെ വിടുതല്‍ ചെയ്തവര്‍ക്കുമാണ് നിബന്ധനകള്‍ക്ക് വിധേയമായി രജിസ്‌ട്രേഷന്‍ പുതുക്കാന്‍ അവസരം. അപേക്ഷ www.eemployement.kerala.gov.in എന്ന വെബ്‌സൈറ്റിലെ special renewal ഓപ്ഷന്‍ വഴി ഓണ്‍ലൈനായും എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷന്‍ കാര്‍ഡ് സഹിതം നേരിട്ടോ ദൂതന്‍ മുഖേനയോ സമര്‍പ്പിക്കാം.

മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണം

മണിക്കൂറില്‍ 40 മുതല്‍ 50 കി.മീ വേഗതയില്‍ വീശുന്ന കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുള്ളതിനാല്‍ ചൊവ്വാഴ്ച (ഒക്ടോബര്‍ അഞ്ച്) കേരള- കര്‍ണാടക-ഗോവ തീരങ്ങളില്‍ മീന്‍ പിടിക്കുന്നതിന് പോകാന്‍ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ജില്ലയില്‍ മഞ്ഞ അലര്‍ട്ട്

കനത്ത മഴക്ക് സാധ്യതയുള്ളതിനാല്‍ ഒക്ടോബര്‍ ആറു വരെ ജില്ലയില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ അലെര്‍ട്ട് പ്രഖ്യാപിച്ചു.
താഴ്ന്ന പ്രദേശങ്ങള്‍, നദീതീരങ്ങള്‍, ഉരുള്‍പൊട്ടല്‍-മണ്ണിടിച്ചില്‍ സാധ്യതയുള്ള മലയോര പ്രദേശങ്ങള്‍, തീരദേശങ്ങളിലെ താമസക്കാര്‍ തുടങ്ങിയവര്‍ ജാഗ്രത പാലിക്കണം. മല്‍സ്യബന്ധനോപധികള്‍ സുരക്ഷിതമാക്കി വെക്കണം. അടച്ചുറപ്പില്ലാത്ത വീടുകളില്‍ താമസിക്കുന്നവരും മേല്‍ക്കൂര ശക്തമല്ലാത്ത വീടുകളില്‍ താമസിക്കുന്നവരും വരും ദിവസങ്ങളിലെ മുന്നറിയിപ്പുകളുടെ അടിസ്ഥാനത്തില്‍ സുരക്ഷയെ കരുതി മാറി താമസിക്കാന്‍ തയ്യാറാവണം. സ്വകാര്യ-പൊതു ഇടങ്ങളില്‍ അപകടവസ്ഥയില്‍ നില്‍ക്കുന്ന മരങ്ങള്‍/പോസ്റ്റുകള്‍/ബോര്‍ഡുകള്‍ തുടങ്ങിയവ സുരക്ഷിതമാക്കേണ്ടതും മരങ്ങള്‍ കോതി ഒതുക്കേണ്ടതുമാണ്. അപകടാവസ്ഥകള്‍ അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തണം. ദുരന്ത സാധ്യത മേഖലയിലുള്ളവര്‍ എമര്‍ജന്‍സി കിറ്റ് തയ്യാറാക്കണം. മഴ കനക്കുന്ന സാഹചര്യത്തില്‍ ഒരു കാരണവശാലും നദികള്‍ മുറിച്ചു കടക്കാനോ, നദികളിലോ മറ്റ് ജലാശയങ്ങളിലോ കുളിക്കാനോ മീന്‍പിടിക്കാനോ മറ്റ് ആവശ്യങ്ങള്‍ക്കോ ഇറങ്ങാന്‍ പാടില്ല. പുഴയോരത്തോട് ചേര്‍്ന്ന് താമസിക്കുന്നവര്‍ അണക്കെട്ടുകളില്‍ നിന്ന് വെള്ളം പുറത്തേക്ക് ഒഴുക്കി വിടാനുള്ള സാധ്യത മുന്‍കൂട്ടി കണ്ട് കൊണ്ടുള്ള തയ്യാറെടുപ്പുകള്‍ നടത്തുകയും അധികൃതരുടെ നിര്‍ദേശങ്ങള്‍ക്ക് അനുസരിച്ച് ആവശ്യമെങ്കില്‍ മാറിത്താമസിക്കുകയും വേണം. മലയോര മേഖലയിലേക്കുള്ള രാത്രി സഞ്ചാരം പൂര്‍ണ്ണമായി ഒഴിവാക്കാനും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിര്‍ദ്ദേശിച്ചു.

കിഴങ്ങുവര്‍ഗ്ഗ വിള അധിഷ്ഠിത മൂല്യവര്‍ധിത ഉല്‍പന്നങ്ങള്‍; ഓണ്‍ലൈന്‍ പരിശീലനം വെള്ളിയാഴ്ച

ഭക്ഷ്യ ഉല്‍പാദനത്തില്‍ സ്വയം പര്യാപ്തത കൈവരിക്കുകയെന്ന ലക്ഷ്യത്തോടെ കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്റര്‍പ്രണര്‍ഷിപ്പ് ഡെവലപ്‌മെന്റിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന വിവിധ മൂല്യ വര്‍ധിത ഉല്‍പന്നങ്ങളുടെ പ്രൊജക്ടുകള്‍ പരിചയപ്പെടുത്തുന്ന ഓണ്‍ലൈന്‍ പരിശീലനം ഒക്ടോബര്‍ എട്ട് വെള്ളിയാഴ്ച നടക്കും. അഗ്രോ ഇന്‍ക്യുബേഷന്‍ ഫോര്‍ സസ്‌റ്റൈനബിള്‍ എന്റര്‍പ്രണര്‍ഷിപ്പിന്റെ ഭാഗമാണിത്. ചെറുകിട സംരംഭകര്‍ക്ക് തുടങ്ങാവുന്ന കിഴങ്ങുവിള അധിഷ്ഠിത ഉല്‍പന്നങ്ങളുടെ പ്രൊജക്ടുകളാണ് പരിശീലനത്തില്‍ പരിചയപ്പെടുത്തുക. സൗജന്യമായാണ് പരിശീലനം. താല്‍പര്യമുള്ളവര്‍ www.kied.info എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ഫോണ്‍ 7403180193, 7012376994.  

ഐ ടി ഐ സ്‌പോര്‍ട്‌സ് ക്വാട്ട പ്രവേശനം; താല്‍കാലിക ലിസ്റ്റ് തയ്യാറായി

ജില്ലയിലെ വിവിധ ഐ ടി ഐ കളിലേക്ക് സ്‌പോര്‍ട്‌സ് ക്വാട്ട പ്രവേശത്തിനുള്ള താല്‍ക്കാലിക ലിസ്റ്റ് തയ്യാറായി. അപേക്ഷകര്‍ സ്‌പോര്‍ട്‌സ് കൗണ്‍സിലില്‍ നേരിട്ട് വന്ന് ഒക്ടോബര്‍ എട്ടിനകം ലിസ്റ്റ് പരിശോധിച്ച് പരാതികള്‍ ഉണ്ടെങ്കില്‍ അറിയിക്കണം.

പുനര്‍ ക്വട്ടേഷന്‍

ജില്ലാ പഞ്ചായത്ത് ഓഫീസിലെ തോഷിബാ ഇ സ്റ്റുഡിയോ 318 എ ഫോട്ടോ കോപ്പിയറിന്റെ വാര്‍ഷിക അറ്റകുറ്റപ്പണിക്കരാറില്‍ ഏര്‍പ്പെടുന്നതിന് താല്‍പര്യമുള്ള അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ ഒക്ടോബര്‍ 12ന് വൈകിട്ട് മൂന്നു മണിക്ക് മുമ്പായി ജില്ലാ പഞ്ചായത്ത് കാര്യാലയത്തില്‍ സമര്‍പ്പിക്കണം. ഫോണ്‍: 0497 2700205.
 
മെറിറ്റ് സീറ്റൊഴിവ്

ഐ എച്ച് ആര്‍ ഡിയുടെ കീഴില്‍ ചീമേനി പള്ളിപ്പാറയില്‍ പ്രവര്‍ത്തിക്കുന്ന കോളേജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ ബി എസ് സി കമ്പ്യൂട്ടര്‍ സയന്‍സ്, ബി കോം കോ-ഓപ്പറേഷന്‍, ബി കോം വിത്ത് കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ എന്നീ കോഴ്‌സുകളില്‍ മെറിറ്റ് സീറ്റുകള്‍ ഒഴിവുണ്ട്. താല്‍പ്പര്യമുള്ളവര്‍ കോളേജ് ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍: 9447627191, 9447596129.

ഡ്രൈവിംഗ് പരിശീലനം

ഗവ.ഐ ടി ഐയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഐ എം സിയുടെ ഡ്രൈവിംഗ് പരിശീലന ക്ലാസിലേക്ക് അപേക്ഷ ക്ഷണിച്ചു. കുറഞ്ഞ നിരക്കില്‍ ടു വീലര്‍, ഫോര്‍ ഫീലര്‍ എന്നിവയില്‍ പരിചയ സമ്പന്നരായ അധ്യാപകരുടെ കീഴിലാണ് പരിശീലനം. ഫോണ്‍ 8281609309.

മലബാര്‍ ദേവസ്വം ബോര്‍ഡ് പ്രതിമാസ ധനസഹായം; വിവരങ്ങള്‍ നല്‍കണം

മലബാര്‍ ദേവസ്വം ബോര്‍ഡ് കാസര്‍കോട് ഡിവിഷനില്‍ നിന്നും നിലവില്‍ ധനസഹായം കൈപ്പറ്റുന്ന ആചാര സ്ഥാനികര്‍/കോലധാരികള്‍ എന്നിവര്‍ക്ക് തുടര്‍ന്നും വേതനം ലഭിക്കുന്നതിന് ക്ഷേത്രഭരണാധികാരികളുടെ സാക്ഷ്യ പത്രം, മലബാര്‍ ദേവസ്വം ബോര്‍ഡില്‍ നിന്നും അനുവദിച്ച ഐഡന്റിറ്റി കാര്‍ഡിന്റെ പകര്‍പ്പ്, ബാങ്ക് പാസ്സ് ബുക്കിന്റെ പകര്‍പ്പ്, മൊബൈല്‍ നമ്പര്‍ എ്ന്നിവ മലബാര്‍ ദേവസ്വം ബോര്‍ഡ് നീലേശ്വരത്തുള്ള കാസര്‍കോട് ഡിവിഷന്‍ ഓഫീസില്‍ ഒക്ടോബര്‍ 20 നകം ഹാജരാക്കണം

date