പിങ്ക് പോലീസ് 16 മുതല്‍ പാലക്കാടും: 1515 ടോള്‍ ഫ്രീ നമ്പര്‍
സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും വിദ്യാര്‍ഥിനികള്‍ക്കും ഇനി 1515 എന്ന ടോള്‍ഫ്രീ നമ്പറിലേക്ക് വിളിച്ച് സഹായം ആവശ്യപ്പെടാം. സ്ത്രീകളുടേയും കുട്ടികളുടേയും സുരക്ഷയ്ക്കായി രൂപവത്കരിച്ചിട്ടുള്ള പിങ്ക് പോലീസ് പാലക്കാട് ജില്ലയിലും പ്രവര്‍ത്തനം ആരംഭിക്കുന്നു. സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷ മുന്‍നിര്‍ത്തി വനിതാ പോലീസ് ഉദ്യോഗസ്ഥര്‍ മാത്രം നേരിട്ടു നിയന്ത്രിക്കുന്ന പിങ്ക് പൊലീസിന്‍റെ ഉദ്ഘാടനം പട്ടികജാതി-പട്ടികവര്‍ഗ-പിന്നാക്കക്ഷേമ- നിയമ -സാംസ്ക്കാരിക -പാര്‍ലമെന്‍ററികാര്യ മന്ത്രി എ.കെ.ബാലന്‍ ജൂണ്‍ 16 രാവിലെ 9.30ന് ജില്ലാ പൊലീസ് ഓഫീസ് അനെക്സില്‍ നിര്‍വഹിക്കും. പൊലീസ് സ്റ്റേഷനുകളേയും കണ്‍ട്രോള്‍ റൂമുകളേയും സമന്വയിപ്പിച്ചാണ് പിങ്ക് പട്രോള്‍ സംവിധാനം നടപ്പാക്കുക. ഡി.പി.ഒ അനക്സ് അങ്കണത്തില്‍ നടക്കുന്ന പരിപാടിയില്‍ ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി പി. ശശികുമാര്‍ അധ്യക്ഷനാകും. ജില്ലാ പൊലീസ് മേധാവി ദേബേഷ് കുമാര്‍ ബെഹ്റ ഐ പി എസ് മുഖ്യപ്രഭാഷണം നടത്തും. സ്പെഷല്‍ ബ്രാഞ്ച് ഡി.വൈ.എസ്.പി സെയ്താലി, ഡി.സി.ആര്‍.ബി ഡി.വൈ.എസ്.പി കെ.എല്‍.രാധാകൃഷ്ണന്‍, പാലക്കാട് ഡി.വൈ.എസ്.പി ജി.ഡി.വിജയകുമാര്‍, ഡി.വൈ.എസ്.പി (അഡ്മിനിസ്ട്രേഷന്‍) സുന്ദരന്‍, മറ്റ് പോലീസ് ഉദ്യോഗസ്ഥര്‍ പരിപാടിയില്‍ പങ്കെടുക്കും.
- Log in to post comments